കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്നയ്ക്ക് മുന്‍കൂര്‍ ജാമ്യം ലഭിക്കുമെന്നാണു പ്രതീക്ഷിക്കുന്നതെന്ന് അഭിഭാഷകന് രാജേഷ് കുമാര്‍. സ്വപ്നയുടെ കേസ് ഏറ്റെടുക്കുന്നതിന് തനിക്ക് മേല്‍ യാതൊരു സമ്മര്‍ദവും ഉണ്ടായിട്ടില്ലെന്നും രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു. നിലവില്‍ സ്വപ്ന എവിടെയാണ് തനിക്ക് അറിയില്ല. സ്വപ്ന അറിയിച്ച ന്യായങ്ങള്‍ അഭിഭാഷകന് എന്ന നിലയില്‍ കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.