കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത്, സ്പ്രിങ്കളര്‍ കരാര്‍, ബെവ് ക്യൂ ആപ്പ് തുടങ്ങിയ വിവാദ വിഷയങ്ങള്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സിംഗിള്‍ബെഞ്ച് ചീഫ് ജസ്റ്റീസിന്റെ പരിഗണനയ്ക്കു വിട്ടു. ചേര്‍ത്തല സ്വദേശി മൈക്കിള്‍ വര്‍ഗീസാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
പൊതുതാല്പര്യ സ്വഭാവത്തിലുള്ളതാണ് ഹര്‍ജിയെന്നും ചീഫ് ജസ്റ്റീസ് ഉള്‍പ്പെട്ട ബെഞ്ചാണ് ഇതു പരിഗണിക്കേണ്ടതെന്നും ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ബെഞ്ചിന്റെ തീരുമാനം. ഹര്‍ജി അടുത്ത ദിവസം ഡിവിഷന് ബെഞ്ചില്‍ വന്നേക്കും. വിവാദ വിഷയങ്ങളില്‍ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനും ഐടി സെക്രട്ടറിയായിരുന്ന എം. ശിവശങ്കരനുമുള്ള പങ്കിനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ഹര്‍ജിക്കാരന്റെ പ്രധാന ആവശ്യം.
കോവിഡ് രോഗം ബാധിച്ചവരുടെയും നിരീക്ഷണത്തിലുള്ളവരുടെയും വിവരങ്ങള്‍ സ്പ്രിങ്കളര്‍ എന്ന വിദേശ കമ്പനിക്കു കൈമാറുന്നതിനെതിരേ ഹര്ജിക്കാരന് നേരത്തെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍, ഇതില്‍ കേസെടുക്കുകയോ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിടുകയോ ചെയ്യാത്തതിനാല്‍ ഈ മേഖലയിലുള്‍പ്പെടെ അഴിമതി പെരുകിയെന്ന് ഹര്‍ജിയില്‍ പറയുന്നു.