കോട്ടയം: സ്വർണക്കടത്തിനു പിന്നിൽ വലിയൊരു മാഫിയസംഘം പ്രവർത്തിക്കുന്നു എന്നാണ് ഓരോ ദിവസവും പുറത്തുവരുന്ന വിവരങ്ങൾ വ്യക്തമാക്കുന്നതെന്ന് കേരള കോൺഗ്രസ്-എം നേതാവ് ജോസ് കെ. മാണി എംപി. ഈ മാഫിയ സംഘത്തിന്റെ അടിവേര് അറക്കുന്നതിനും, മുഴുവൻ കുറ്റവാളികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനും കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തയാറാകണമെന്ന് അദ്ദേഹം പറഞ്ഞു.