കൊച്ചി: സംസ്ഥാനത്തെ മുന്‍സിഫ് - മജിസ്ട്രേട്ട് നിയമനത്തിനായി ഫെബ്രുവരി 20ന് പ്രസിദ്ധീകരിച്ച മെറിറ്റ് ലിസ്റ്റില്‍നിന്ന് കൂടുതല്‍ നിയമനം നടത്തുന്നതിന് ഗവര്‍ണറുടെ അനുമതി തേടാന്‍ ഭരണ വിഭാഗത്തിന് ഹൈക്കോടതി നിര്‍ദേശം നല്കി. ആറ് ആഴ്ചയ്ക്കുള്ളില്‍ നടപടിയെടുക്കണെമെന്നും സിംഗിള്‍ ബെഞ്ചിന്റെ വിധിയില്‍ പറയുന്നു. മെറിറ്റ് ലിസ്റ്റില്‍നിന്ന് 32 പേര്‍ക്ക് നിയമനം നല്കി. ഇവരുടെ പരിശീലനം തുടങ്ങിയിരുന്നു. എന്നാല്‍ പ്രൊമോഷനെത്തുടര്ന്ന് കൂടുതല്‍ ഒഴിവുകളുണ്ടെന്നും ചട്ടപ്രകാരം ഇതേ ലിസ്റ്റില്‍നിന്ന് ഒഴിവുകള്‍ നികത്തണമെന്നുമാവശ്യപ്പെട്ട് ഉദ്യോഗാര്‍ത്ഥികളായ കോട്ടയം സ്വദേശിനി ശ്വേത ശശികുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.