കൊച്ചി: കാഞ്ചി കാമകോടി പീഠം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ നെടുമങ്ങാട് വില്ലേജിലുള്ള 33.37 ഏക്കര്‍ സ്ഥലം ബംഗളൂരുവിലെ മൂകാംബിക ചാരിറ്റബിള്‍ ട്രസ്റ്റിനു കൈമാറുന്നതു തടയണമെന്ന ഹര്‍ജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന്റെ വിശദീകരണം തേടി.
തിരുവനന്തപുരത്തെ ഉത്രാടം തിരുനാള്‍ അക്കാഡമി ഓഫ് മെഡിക്കല്‍ സയന്‍സ് പ്രവര്‍ത്തിക്കുന്ന ഭൂമി കൈമാറുന്നതിനെതിരേ തിരുവനന്തപുരം സ്വദേശി രാധാകൃഷ്ണ പിള്ളയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. സര്‍ക്കാര്‍ പുറമ്പോക്ക് ഉള്‍പ്പെടെയുള്ള ഭൂമിയാണ് കൈമാറുന്നതെന്നും അധികൃതരുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ഇത്തരമൊരു നടപടി നിയമവിരുദ്ധമാണെന്നും ഹര്‍ജിയില്‍ പറയുന്നു. സര്‍ക്കാര്‍, കാഞ്ചി കാമകോടി പീഠം ചാരിറ്റബിള്‍ ട്രസ്റ്റ് ഉള്‍പ്പെടെയുള്ളവരാണ് എതിര് കക്ഷികള്‍.