കൊച്ചി: സ്വര്‍ണക്കടത്ത് കേസിൽ അറസ്റ്റിലായ സരിത്തിന്റെ സുഹൃത്ത് സന്ദീപിന്റെ ഭാര്യ സൗമ്യയെ കസ്റ്റംസ് ചോദ്യം ചെയ്തു. ഇന്നലെ രാവിലെ തിരുവനന്തപുരത്തുനിന്നു കസ്റ്റഡിയിലെടുത്ത ഇവരെ കൊച്ചി ഓഫീസിലെത്തിച്ചാണ് ചോദ്യം ചെയ്തത്. കേസുമായി ബന്ധപ്പെട്ട പ്രധാന കണ്ണിയെന്നു സംശയിക്കുന്ന സ്വപ്ന സുരേഷിനെക്കുറിച്ചു സൗമ്യയില്‍നിന്നു കസ്റ്റംസിനു നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായാണ് സൂചന.
കേസില്‍ ഇതിനോടകം പിടിയിലായ സരിത്തുമായി സൗമ്യയുടെ ഭര്‍ത്താവ് സന്ദീപിന് അടുത്ത ബന്ധമുള്ളതായാണ് ചോദ്യം ചെയ്യലില്‍ സൗമ്യ പറഞ്ഞത്. സ്വപ്നയുടെയും അടുത്ത സുഹൃത്താണ് സന്ദീപ്. സ്വര്‍ണക്കടത്തില്‍ സന്ദീപിനും പ്രധാനപങ്കുണ്ടെന്നാണ് കസ്റ്റംസിനു ലഭിച്ച സൂചന. അഞ്ചു മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനുശേഷം സൗമ്യയെ വിട്ടയച്ചു.
നിലവില്‍ സന്ദീപും സ്വപ്നയും ഒളിവിലാണ്. ഇവര്‍ക്കായുള്ള കസ്റ്റംസ് സംഘത്തിന്റെ തെരച്ചില്‍ തുടരുകയാണ്. കോവിഡ് പശ്ചാത്തലത്തില്‍ ഇവര്‍ രാജ്യം വിട്ടിട്ടില്ലെന്നാണ് നിഗമനം. ഇവര്‍ പോകാനിടയുള്ള എല്ലാ സ്ഥലങ്ങളിലും കസ്റ്റംസിന്റെ നേതൃത്വത്തില്‍ പരിശോധന നടക്കുന്നുണ്ട്. അതേസമയം മുന്‍കൂര്‍ജാമ്യം തേടാനുള്ള ശ്രമത്തിന്റെ ഭാഗമായി സ്വപ്നയുമായി ബന്ധമുള്ളവര്‍ കൊച്ചിയിലെ ചില പ്രമുഖ അഭിഭാഷകരെ സമീപിച്ചതായി സൂചനയുണ്ട്. എന്നാല്‍ മറ്റു നടപടികളിലേക്കു കടന്നിട്ടില്ലെന്നാണ് വിവരം.