കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് ബാഗേജിലൂടെ സ്വര്‍ണം കടത്തിയ സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനായി സിബിഐ സംഘം കൊച്ചി കസ്റ്റംസ് ഓഫീസിലെത്തി. ഇന്നലെ രാവിലെ 11 ന് ഹൈക്കോടതിക്ക് സമീപത്തുള്ള കസ്റ്റംസ് ഓഫീസിലെത്തിയ ഉദ്യോഗസ്ഥര്‍ ഒന്നര മണിക്കൂറോളം നീണ്ടുനിന്ന വിശദമായ ചര്‍ച്ചകള്‍ക്കുശേഷമാണ് മടങ്ങിയത്.
ദേശസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ കഴിഞ്ഞ ദിവസം എന്‍ഐഎയും കേസില്‍ വിവരശേഖരണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐയും വിവരങ്ങള്‍ ശേഖരിച്ചത്.
സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു. കേസില്‍ സിബിഐ അന്വേഷണം നടത്തേണ്ടതുണ്ടോയെന്നത് വിലയിരുത്തുന്നതിന് കൂടിയാണ് സംഘം കസ്റ്റംസ് ഓഫീസിലെത്തിയതെന്നാണ് സൂചന. അതിനിടെ കേസില്‍ യുഎഇ കോണ്‍സുലേറ്റ് അറ്റാഷെയെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നടപടി ആരംഭിച്ചതായാണ് വിവരം. ഇതിനായി കേന്ദ്രത്തിന്റെ അനുമതി തേടി കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണര്‍ കേന്ദ്ര പരോക്ഷ നികുതി ബോര്‍ഡിന് കത്ത് നല്‍കിയതായും സൂചനയുണ്ട്. അങ്ങനെയെങ്കില്‍ ബോര്‍ഡ് അപേക്ഷ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറും.