തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതിയായ സ്വപ്നയുടെ സുഹൃത്ത് സന്ദീപ് നായരും താനുമായി യാതൊരു ബന്ധവുമില്ലെന്ന് മുതിർന്ന ബിജെപി നേതാവ് കുമ്മനം രാജശേഖരൻ.
വസ്തുതാപരമല്ലാത്ത പച്ചക്കള്ളം വിളിച്ചുപറഞ്ഞ് മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷപ്പെടുത്താനാണു മന്ത്രി ഇ.പി. ജയരാജൻ ശ്രമിക്കുന്നത്. സന്ദീപ് നായരുടെ ഫേസ്ബുക്കിൽ സ്പീക്കർ ശ്രീരാമകൃഷ്ണനുമായുള്ള ചിത്രത്തെക്കുറിച്ച് എന്താണ് ഇ.പി. ജയരാജൻ പ്രതികരിക്കാത്തതെന്നും കുമ്മനം ചോദിച്ചു. ബിജെപിയുമായി യാതൊരു ബന്ധവും ഉള്ള ആളല്ല സന്ദീപ് നായർ. മറിച്ചു സിപിഎം നേതാക്കളുമായാണ് ബന്ധമെന്നും കുമ്മനം പറഞ്ഞു.