തൃശൂർ: സ്വർണക്കടത്തുകേസിൽ ലാവ്ലിൻ കേസിൽ ആരോപണവിധേയനായിരുന്ന ദിലീപ് രാഹുലനു പങ്കുണ്ടെന്നു സംശയിക്കുന്നതായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്. യുഎഇ ഭരണാധികാരിയുടെ സന്ദർശനത്തിൽ ദിലീപ് രാഹുലൻ അതിഥിയായിരുന്നു. ഇദ്ദേഹത്തെ ക്ഷണിച്ചതു സ്വപ്നയാണെന്നും എം.ടി. രമേശ് ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിക്കൂട്ടിലായ എസ്എൻസി ലാവ്ലിൻ ഇടപാടിലെ ഇടനിലക്കാരനാണ് ദിലീപ് രാഹുലനെന്നും എം.ടി. രമേശ് ഓർമിപ്പിച്ചു.