കൊച്ചി: നയതന്ത്ര ചാനല്‍ വഴിയുള്ള സ്വര്‍ണക്കടത്ത് ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ ഓഫീസിനുമുള്ള പങ്ക് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ആലപ്പുഴ ചങ്ങാടക്കരി സ്വദേശിയായ മൈക്കിള്‍ വര്‍ഗീസാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
സ്വര്‍ണക്കടത്ത്, സ്പ്രിങ്ക്ളര്‍ കരാര്‍, ബെവ് ക്യൂ ആപ്, ഇ - മൊബിലിറ്റി കണ്‍സള്‍ട്ടന്‍സി തുടങ്ങിയ വിവാദങ്ങളില്‍ മുഖ്യമന്ത്രിക്കും ഓഫീസിനും പുറമേ ഐടി സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനുള്ള പങ്കും സിബിഐ, എന്‍ഐഎ തുടങ്ങിയ ഏതെങ്കിലും ഏജന്‍സി അന്വേഷിക്കണമെന്ന് ഹര്‍ജിയിൽ പറയുന്നു.