കൊച്ചി: കോവിഡ് വ്യാപനം തടയുന്നതിനു സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവര്‍ത്തനത്തിലും ജീവനക്കാരുടെ വിന്യാസത്തിലും പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കാത്തത് ഏറെ പ്രതിസന്ധികളാണു സൃഷ്ടിക്കുന്നതെന്ന് ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യ പ്രസിഡന്റ് ടി.നരേന്ദ്രന്, ജനറല്‍ സെക്രട്ടറി എസ്.എസ്. അനില്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
ഓരോ ജില്ലയിലും ഓരോ മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതു ജീവനക്കാരെ ബുദ്ധിമുട്ടിക്കുന്നു. ചില ജില്ലകളില്‍ കണ്ടെയിന്മെന്റ് സോണുകളിലെ ശാഖകള്‍ പൂര്‍ണമായി അടച്ചിടാന്‍ നിര്‍ദേശിക്കുമ്പോള്‍ ചില ജില്ലകളില്‍ നിശ്ചിതസമയത്ത് നിശ്ചിത ശതമാനം ജീവനക്കാരെ വിന്യസിച്ച് പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നു. ട്രിപ്പിള്‍ ലോക്ഡൗണ്‍ നടപ്പാക്കിയ പ്രദേശങ്ങളിലും ഇതേ സ്ഥിതിയാണ് തുടരുന്നത്. മിനിമം ജീവനക്കാര്‍ ശാഖകളിലും ഓഫീസുകളിലും നിലവിലില്ല എന്ന് വ്യാഖ്യാനിച്ച് നൂറു ശതമാനം ജീവനക്കാരോടും ജോലിക്ക് ഹാജരാകണമെന്ന നിലപാട് സ്വീകരിക്കുന്ന ബാങ്ക് അധികൃതരും ഉണ്ട്.
അടച്ചിടുന്ന ശാഖകളിലെ ജീവനക്കാര്‍ മറ്റ് ശാഖകളില്‍ ജോലി ചെയ്യുന്ന നിര്‍ദേശവും അപകടകരമാണ്. രോഗവ്യാപനം നടന്ന ഒരു പ്രദേശത്ത് ജോലി ചെയ്തിരുന്ന ജീവനക്കാരന് മറ്റൊരു ശാഖയില്‍ പണിയെടുക്കുന്നത് ഏറെ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായി തീരും. റിസര്‍വ് ബാങ്ക് അവിടത്തെ ജീവനക്കാരുടെ വിന്യാസത്തെക്കുറിച്ചും പ്രവര്‍ത്തനത്തെക്കുറിച്ചും കൃത്യമായ മാനദണ്ഡങ്ങള്‍ പുറപ്പെടുവിക്കാറുണ്ട്. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലുള്ള മറ്റ് ബാങ്കുകള്‍ ഇത്തരം നിര്‍ദേശങ്ങള്‍ നല്‍കാറില്ലെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
നിലപാടുകള്‍ തിരുത്താന്‍ തയാറാകാത്ത പക്ഷം ബഹിഷ്കരണമുള്‍പ്പെടെയുള്ള ശക്തമായ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങുമെന്നും ഭാരവാഹികള്‍ മുന്നറിയിപ്പ് നല്കി.