കളമശേരി: കേരളത്തിലെ പാഴ്സൽ രംഗത്തെ ചരക്ക് വാഹനങ്ങൾ ഈ മാസം 10ന് പണിമുടക്കുന്നു. അനുദിനം വർധിച്ചുവരുന്ന ഇന്ധന വിലവർധനയിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. മുഴുവൻ വാഹനങ്ങളും പണിമുടക്കിൽ പങ്കെടുക്കണമെന്ന് കേരള ഡോർ പാഴ്സൽ അസോസിയേഷൻ രക്ഷാധികാരി ടി.ടി. കുരുവിളയും പ്രസിഡന്റ് എ.ടി.സി. കൂഞ്ഞുമോനും സെക്രട്ടറി കെ.എസ്. ബേബിയും ആവശ്യപ്പെട്ടു.