തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക്ഡൗൺ കാരണം നിർത്തിവച്ച കേരള ഭാഗ്യക്കുറി നറുക്കെടുപ്പ് നാളെ പുനരാരംഭിക്കും. ആറിന് നടക്കാനിരുന്ന വിൻവിൻ ഡബ്ലിയു 572 നറുക്കെടുപ്പ് നാളെ നടക്കും. ഏഴിനു നറുക്കെടുക്കാനിരുന്ന സ്ത്രീ ശക്തി എസ്.എസ് 217 പത്തിനും എട്ടിലെ അക്ഷയ എ.കെ 453 പതിനൊന്നിനും നടക്കും. ഒമ്പതിന് നടക്കാനിരുന്ന കാരുണ്യ പ്ലസ് കെ.എൻ 324 പന്ത്രണ്ടിനും 10 ന് നടക്കാനിരുന്ന നിർമൽ എൻ. ആർ 181 ന്റെ നറുക്കെടുപ്പ് 19 നും 11ലെ കാരുണ്യ കെ.ആർ 456 ന്റെ നറുക്കെടുപ്പ് 26 നാണ്. തിരുവനന്തപുരം നഗരത്തിൽ ട്രിപ്പിൾ ലോക്ക് ഡൗണായതിനാൽ ആറ്റിങ്ങൽ ഗവ. ബിഎച്ച്എസിലാണ്നറുക്കെടുപ്പുകൾ നടക്കുന്നത്.