ഈരാറ്റുപേട്ട: കാറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. തീക്കോയി പുതനപ്രകുന്നേൽ ബേബിയുടെ മകൻ എബിൻ (28) ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി പത്തിന് ഈരാറ്റുപേട്ട എടിഎമ്മിനു സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ചായിരുന്നു അപകടം . സ്കൂട്ടറിൽനിന്നു തെറിച്ചു വീണു പരിക്കേറ്റ എബിനെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മഞ്ഞപ്പള്ളിയിലെ കാർ വർക്ക്ഷോപ്പിലെ ജീവനക്കാരനായിരുന്നു. സംസ്കാരം നടത്തി. അമ്മ: സീനാ ജോസഫ്. സഹോദരങ്ങൾ: ബിബിൻ, സെബിൻ.