തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 193 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 167 പേർ രോഗമുക്തി നേടി. കോവിഡ് സ്ഥിരീകരിച്ച് എറണാകുളത്ത് ചികിത്സയിലായിരുന്ന യൂസഫ് സൈഫുദീൻ (66) ഞായറാഴ്ച മരിച്ചു. ഈ മാസം നാലിന് മലപ്പുറത്ത് മരണമടഞ്ഞ മുഹമ്മദിന് (82) രോഗം സ്ഥിരീകരിച്ചു.
ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 92 പേർ വിദേശത്തു നിന്നും 65 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. സന്പർക്കത്തിലൂടെ 35 പേർ രോഗബാധിതരായി. ഇവരിൽ 17 പേരും എറണാകുളം ജില്ലയിലാണ്.
നിലവിൽ 2252 പേർ രോഗം ബാധിച്ച് ചികിത്സയിലാണ്. 3341 പേർ രോഗമുക്തി നേടി.
കഴിഞ്ഞ 24 മണിക്കൂറിൽ 9927 പേർക്കു പരിശോധന നടത്തി. 1,83,291 പേർ നിരീക്ഷണത്തിലുണ്ട്.