കൊച്ചി: കൗമാരക്കാരിലെ ആത്മഹത്യാപ്രവണതയും പരിഹാരവും സംബന്ധിച്ചു വിദഗ്ധ പഠനം നടത്താനുള്ള പദ്ധതി തയാറാക്കി സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് . ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
സ്കൂള്‍ തലങ്ങളിലാണു വിവരശേഖരണം. ഹയര്‍ സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ക്കും ഹൈസ്കൂള്‍ പ്രധാനാധ്യാപകര്ക്കുമാണ് ഇതിന്റെ ചുമതല. പൊതുവിദ്യാഭ്യാസവകുപ്പിലെ ഹയര്‍ സെക്കന്‍ഡറി വിഭാഗം തയാറാക്കിയിട്ടുള്ള ഗൂഗിള്‍ ഫോമിലാണു വിവരങ്ങള്‍ രേഖപ്പെടുത്തേണ്ടത്. ഇതിന്റെ ലിങ്കും അനുബന്ധ വിവരങ്ങളുമടങ്ങിയ സര്‍ക്കുലര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സ്കൂളുകള്‍ക്കു നല്‍കിയിട്ടുണ്ട്.
2017 മുതല്‍ 2020വരെ വിദ്യാര്‍ഥികള്‍ക്കിടയില്‍ ആത്മഹത്യയോ ആത്മഹത്യശ്രമമോ നടന്നിട്ടുണ്ടോ, അതിന്റെ പശ്ചാത്തലം, കുട്ടികളുടെ പാഠ്യേതരമായ വിവിധ പ്രശ്നങ്ങള്‍ പഠിക്കുന്നതിനും പരിഹരിക്കുന്നതിനും സ്കൂളുകളിലുള്ള സൗഹൃദ ക്ലബുകളുടെ പ്രവര്‍ത്തനം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ചോദ്യാവലിയില്‍ ആരായുന്നു.
കൗമാരക്കാരായ കുട്ടികള്‍ ആത്മഹത്യയെക്കുറിച്ചു ചിന്തിക്കാനും അത്തരം തീരുമാനത്തിലേക്കു പോകുന്നതിനുള്ള കാരണങ്ങള്‍ പഠിക്കുകയുമാണു പദ്ധതിയുടെ ലക്ഷ്യമെന്നു ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോള്‍സന്റ് കൗണ്‍സലിംഗ് സെല്‍ കോ-ഓര്‍ഡിനേറ്റര്‍ ഡോ. സി.എ. ബിജോയ് പറഞ്ഞു.
ആത്മഹത്യാപ്രവണത ഉള്‍പ്പെടെ വിദ്യാര്‍ഥികളിലെ അപകടകരമായ മാനസികപ്രശ്നങ്ങള്‍ അറിയാനും പരിഹരിക്കാനും നിലവിലുള്ള സംവിധാനങ്ങളുടെ വിലയിരുത്തലും അതു മെച്ചപ്പെടുത്താനുള്ള നിര്‍ദേശങ്ങള്‍ രൂപപ്പെടുത്തലും വിവരശേഖരണത്തിന്റെ ലക്ഷ്യമാണ്.13നു മുമ്പു സ്കൂളുകള്‍ വിവരശേഖരണം പൂര്‍ത്തിയാക്കാനാണു നിര്‍ദേശം. ലോക്ക്ഡൗണ്‍ ആരംഭിച്ചശേഷം സംസ്ഥാനത്തു വ്യത്യസ്ത സാഹചര്യങ്ങളില്‍ ഏതാനും വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തിരുന്നു.
സിജോ പൈനാടത്ത്