തിരുവനന്തപുരം: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷി വകുപ്പ് നടപ്പിലാക്കുന്ന ഓണത്തിനൊരു മുറം പച്ചക്കറി പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് കൃഷി മന്ത്രി വി.എസ്. സുനിൽകുമാർ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. 70 ലക്ഷം പച്ചക്കറി വിത്ത് പാക്കറ്റുകൾ ഈ മാസം കർഷകർക്കും പൊതുജനങ്ങൾക്കുമായി വിതരണം നടത്തുകയും ചെയ്യും.
ഭക്ഷ്യ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ഏപ്രിലിൽ 65 ലക്ഷം വിത്ത് പാക്കറ്റുകളും തൈകളും കൃഷിവകുപ്പ് വിതരണം നടത്തിയിരുന്നു. ഇതിന് പുറമെയാണ് ഇപ്പോൾ 70 ലക്ഷം വിത്ത് പാക്കറ്റുകൾ കൂടി വിതരണം ചെയ്യുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ഭാഗമായി എല്ലാ ഗ്രാമപഞ്ചായത്തുകളിലും ഗ്രോ ബാഗ് വിതരണത്തിന് പ്രത്യേക പദ്ധതികളും തയാറാക്കുന്നുണ്ട്.
വീട്ടുവളപ്പിലെ കൃഷിക്കാവശ്യമായ വിത്തുകൾ കൃഷിഭവൻ, മാധ്യമങ്ങൾ, സന്നദ്ധ സേനകൾ എന്നിവർ മുഖാന്തിരമാണ് പൊതുജനങ്ങൾക്ക് ലഭ്യമാക്കുക. വിത്തു പായ്ക്കറ്റുകൾ കൂടാതെ 250 ലക്ഷം പച്ചക്കറി തൈകളും വിതരണത്തിനായി തയാറാകുന്നതായി മന്ത്രി അറിയിച്ചു.