തിരുവനന്തപുരം: വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ എംബിഎ, പിജിഡിഎം കോഴ്സ്കൾക്കു പഠിക്കുന്ന അവസാന വർഷ വിദ്യാർഥികൾക്കായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇൻ ഗവണ്മെന്റ് (ഐഎം ജി ) ഇന്റേൺഷിപ് പരിപാടി നടത്തുന്നു. ഐഎംജി ഓഫീസിലാണ് പരിശീലനം. സർക്കാരിന്റെ കീഴിലുള്ള വിവിധ വകുപ്പുകളിൽ നടപ്പാക്കുന്ന പരിശീലന പരിപാടികളുടെ രൂപരേഖ, നിർവഹണം, മൂല്യനിർണയം എന്നിവയെക്കുറിച്ചും എംബിഎ, പിജിഡിഎം അവസാന വർഷ വിദ്യാർഥികളിൽ അവബോധം സൃഷ്ടിക്കുകയാണ് ലക്ഷ്യം.
രണ്ടു മാസമാണ് പരിശീലനം. വിദ്യാർഥികൾക്കു പതിനായിരം രൂപ പ്രതിമാസ അലവൻസ് ലഭിക്കും. ഐഎംജിയുടെ ഫാക്കൽറ്റിയുടെ മേൽനോട്ടത്തിലാണ് പരിശീലനം. ഇന്റേൺഷിപ് പൂർത്തിയാക്കുമ്പോൾ ഓരോ വിദ്യാർഥിയും അസൈൻമെന്റ് റിപ്പോർട്ട് നൽകണം. പരിശീലന പരിപാടി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും.
ഇന്റേൺഷിപ്പിനെക്കുറിച്ചുള്ള വിവരങ്ങൾ ഐഎംജിയുടെ വെബ് സൈറ്റിൽ ലഭ്യമാണ്. താത്പര്യമുള്ള വിദ്യാർഥികൾ വ്യക്തിവിവരണ രേഖ (resume ) ഡയറക്ടർ , ഐഎംജി, വികാസ് ഭവൻ പി.ഒ, തിരുവനന്തപുരം എന്ന വിലാസത്തിലേക്ക് അയയ്ക്കുകയോ, നേരിട്ട് ഐഎംജി ഓഫീസിൽ എത്തിക്കുകയോ ചെയ്യണം.