മാള: കേരളത്തിലെ ഇരുപതോളം സ്റ്റേഷനുകളിൽ കേസുള്ള കുപ്രസിദ്ധ മോഷ്ടാവ് പോലീസ് പിടിയിലായി. കൊട്ടാരക്കര എഴുകോണ്‍ സ്വദേശി ചുഴലി അഭി (അഭിരാജ്-27) ആണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. മാള, കൊടുങ്ങല്ലൂർ, ചാലക്കുടി സ്റ്റേഷൻ പരിധികളിൽ വിവിധ സ്ഥലങ്ങളിൽ പകൽ വീടു കുത്തിത്തുറന്ന് മോഷണം നടത്തിയ കേസുകളിൽ ജില്ലാ റൂറൽ എസ്പി ആർ.വിശ്വനാഥിന്റെ നിർദേശാനുസരണം രൂപീകരിച്ച പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.