പത്തനംതിട്ട: ഗൾഫിൽ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 300 കടന്നു. പത്തനംതിട്ടക്കാരായ രണ്ടുപേരാണ് ഇന്നലെ കുവൈറ്റിൽ മരിച്ചത്.കോഴഞ്ചേരി കുറുന്തോട്ടിക്കൽ റോയി ചെറിയാൻ (76) കുവൈറ്റിലെ ഫർവാനിയ ആശുപത്രിയിലാണ് മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഭാര്യ: സൂസൻ റോയി കുവൈറ്റിലെ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഡയറക്ടറാണ്. സംസ്കാരം കുവൈറ്റിൽ നടക്കും.റാന്നി പെരുന്പെട്ടി പന്നകപ്പതാലിൽ സാംകുട്ടി മാത്യു (60)വാണ് ഇന്നലെ കുവൈറ്റിൽ മരിച്ച രണ്ടാമത്തെയാൾ.