മലപ്പുറം: ഗൾഫ് സന്ദർശനം നടത്തിയ ശേഷം നാട്ടിലെത്തി മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ആൾക്ക് കോവിഡ് സ്ഥിരീകരിച്ചു. കാളികാവ് ചോക്കാട് മാളിയേക്കൽ സ്വദേശി മൂക്കുമ്മൽ മുഹമ്മദാണ് (82) മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചത്.
ഫെബ്രുവരി രണ്ടിനു റിയാദിലുള്ള മകന്റെ അടുത്തേക്ക് ഭാര്യയോടൊപ്പം മുഹമ്മദ് പോയിരുന്നു. ജൂണ്‍ 29 നാണ് നാട്ടിൽ തിരിച്ചെത്തിയത്. വീട്ടിൽ ക്വാറന്റൈനിൽ തുടരുന്നതിനിടെ പനിയും ക്ഷീണവുമുണ്ടായതിനെത്തുടർന്നു ജൂലൈ ഒന്നിനു മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
അർബുദത്തിന് ചികിൽസയ്ക്ക് വിധേയനായി വരികയായിരുന്ന ഇദ്ദേഹത്തിനു ന്യൂമോണിയയും ബാധിച്ചിരുന്നു. ജൂലൈ മൂന്നിനു ആരോഗ്യനില മോശമായതിനെത്തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ കോവിഡ് പരിശോധനാഫലം ലഭിച്ചപ്പോഴാണ് പോസിറ്റീവാണെന്നു കണ്ടെത്തിയത്. മൃതദേഹം കോവിഡ് പ്രോട്ടോക്കോൾ പ്രകാരം മാളിയേക്കൽ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി. പുല്ലങ്കോട് എസ്റ്റേറ്റിലെ സൂപ്പർവൈസറായിരുന്നു മുഹമ്മദ്. ഐഎൻടിയുസി നേതാവായിരുന്നു. പ്ലാന്റേഷൻ പെൻഷനേഴ്സ് യുണിയന്റെ പ്രവർത്തകനുമായിരുന്നു. ഭാര്യ: ആമിന. മക്കൾ; അബ്ദുൾ അസീസ് (അധ്യാപകൻ ജിഎച്ച്എസ്എസ് അഞ്ചച്ചവിടി), അബ്ദുൾ നാസർ, അബ്ദുൾ റഷീദ് (ജിദ്ദ), അഷ്റഫ്, അബ്ദുൾ നാസിർ, അബ്ദുൾ സമീർ. മരുമക്കൾ: ഷഹാന, മുംതാസ്, ഉമ്മു ഷരീഫ, സുഹാദ, മിനു സുഹൈബ, നാജിയ.