കൊച്ചി: “അനക്കറിയോ; ന്റുപ്പുപ്പായ്ക്കൊരാനേണ്ടാര്‍ന്ന്; ബല്യൊരു കൊമ്പനാന. അന്റെ ബാപ്പാ ന്നെ കെട്ടാന്‍ വന്നത് അയിന്റെ പൊറത്തുകേറീട്ടാ; ബല്യൊരു കൊമ്പനാന’’...
വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ന്റുപ്പുപ്പായ്ക്കൊരാനേണ്ടാര്ന്നി’ലെ കുഞ്ഞിത്താച്ചുവിന് മൊബൈല്‍ ഫോണ്‍ കാമറയ്ക്കു മുമ്പില്‍ പത്താം ക്ലാസുകാരി ഫ്ളവര്‍ ഷാജി ജീവന് പകരുകയാണ്. മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരനെയും അദ്ദേഹത്തിന്റെ കുഞ്ഞിത്താച്ചുവിനെയും കൊറോണക്കാലത്തു സ്മരിക്കാന്‍ ഫ്ളവറിന് അരങ്ങായത് സ്വന്തം വീടു തന്നെ. ബഷീര്‍ സ്മൃതിദിനത്തില്‍ കുഞ്ഞിത്താച്ചു മാത്രമല്ല, അദ്ദേഹത്തിന്റെ സൃഷ്ടികളായ ‘പാത്തുമ്മയുടെ ആടി’ലെ അബുവും പാത്തുമ്മയും, ‘പൂവന്പഴ’ത്തിലെ ജമീലയും ‘സ്ഥലത്തെ പ്രധാന ദിവ്യനി’ലെ എട്ടുകാലി മമ്മൂഞ്ഞും, ‘പ്രേമലേഖന’ത്തിലെ കേശവന്‍നായരും കുരുന്നു പ്രതിഭകളുടെ വീട്ടകങ്ങളിലെ അഭിനയമികവില്‍ അതിശയിപ്പിക്കുന്ന വേഷപ്പകര്‍ച്ചകളായി.
മലയാറ്റൂര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആറു വിദ്യാര്‍ഥികളാണ് ജനഹൃദയങ്ങളില്‍ ഇടം നേടിയ ബഷീറിന്റെ പ്രസിദ്ധമായ ആറു കഥാപാത്രങ്ങള്‍ക്കു ജീവന് പകര്‍ന്നത്. സ്കൂളുകള്‍ തുറക്കാത്ത സാഹചര്യത്തില്‍ ബഷീറിന്റെ 26-ാം ചരമവാര്‍ഷിക ദിനം എങ്ങനെ ആചരിക്കാം എന്ന ചിന്തയാണു വീടുകളിലിരുന്ന് ഓരോ കഥാപാത്രങ്ങളെ ആവിഷ്കരിച്ചു കാമറയില്‍ പകര്‍ത്തി ‘സുല്‍ത്താന്റെ മുത്തുകള്‍’ എന്ന പേരില്‍ വീഡിയോ ഒരുക്കാന്‍ നിമിത്തമായത്.
ആറാം ക്ലാസുകാരായ ജീവ ബിനു അബുവായും അബിഗേല്‍ അന്ന ജമീലയായും വേഷമിട്ടു. എട്ടുകാലി മമ്മൂഞ്ഞായ അലന് ടോമിയും പാത്തുമ്മയെ അവതരിപ്പിച്ച സഫ്ന സജീറും എട്ടാം ക്ലാസ് വിദ്യാര്‍ഥികളാണ്. പത്താം ക്ലാസുകാരന് ജോമോന് ജോബ് കേശവന് നായരായി.
സ്കൂളിലെ ചിത്രകലാ അധ്യാപകനായ സാബു തോമസാണു കഥാപാത്രങ്ങള്‍ക്കു സംഭാഷണമൊരുക്കി സുല്‍ത്താന്റെ മുത്തുകള്‍ സംവിധാനം ചെയ്തത്. അധ്യാപകരായ സനില്‍ പി. തോമസ്, ടൈറ്റസ് ജി. ഊരക്കാട്ടില്‍ എന്നിവരും പിന്നണിയിലുണ്ട്. സ്കൂള്‍ കലോത്സവ വേദികളില്‍ സ്കൂളിലെ നാടകസംഘം മികച്ച പ്രകടനം നടത്തി കൈയടി നേടിയിരുന്നു.
ബഷീറിന്റെ ചിത്രങ്ങളും അനുസ്മണവും ഉള്‍പ്പെടുത്തിയുള്ള ‘സുല്‍ത്താന്റെ മുത്തുകള്‍’സ്കൂളിന്റെ ഫേസ്ബുക്ക് പേജിലൂടെയും മറ്റു സാമൂഹ്യ മാധ്യമങ്ങള്‍ വഴിയും നൂറുകണക്കിനാളുകളാണ് ആസ്വദിച്ചത്.
സിജോ പൈനാടത്ത്