സൈദ്ധാന്തിക ഭൗതികശാസ്ത്രത്തിന്റെ കേരളീയ ആചാര്യനും കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയുടെ (കുസാറ്റ്) മുൻ വൈസ് ചാൻസലറുമായ ഡോ. കെ. ബാബു ജോസഫിന് ഇന്ന് 80 തികയുന്നു. വിഖ്യാത ശാസ്ത്രജ്ഞൻ സ്റ്റീഫൻ ഹോക്കിംഗ്, നൊബേൽ സമ്മാന ജേതാവ് സ്റ്റീവൻ വെയിൻബർഗ് തുടങ്ങിയ ശാസ്ത്രപ്രതിഭകൾക്കൊപ്പം പ്രവർത്തിക്കുകയും സംവാദം നടത്തുകയും ചെയ്ത ഇദ്ദേഹം ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി ഗ്രന്ഥങ്ങൾ രചിക്കുകയും അന്തർദേശീയ വേദികളിൽ അനേകം പ്രബന്ധങ്ങൾ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ആയിരക്കണക്കിനു ശിഷ്യസന്പത്തുള്ള ഇദ്ദേഹം നൂറുകണക്കിനു ഗവേഷണങ്ങൾക്കും മേൽനോട്ടം വഹിച്ചു. ലോകപ്രശസ്ത കണികാശാസ്ത്രജ്ഞനായ ഡോ. ഇ.സി.ജി. സുദർശൻ ഉറ്റസുഹൃത്തായിരുന്നു.
തൊടുപുഴയ്ക്കടുത്തു പുറപ്പുഴ വയറ്റാട്ടിൽ അഡ്വ. കെ.ടി. ജോസഫിന്റെയും ഏലിയാമ്മയുടെയും മകനായി 1940 ജൂലൈ ആറിനാണു ഡോ. ബാബു ജോസഫിന്റെ ജനനം. കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് സ്കൂൾ, കോട്ടയം സിഎംഎസ് കോളജ് എന്നിവിടങ്ങളിൽ പഠനം തുടങ്ങി. 1964 ൽ ആലുവ യുസി കോളജിൽ ഡോ. കെ. വെങ്കിടേശ്വരലുവിന്റെ കീഴിൽ ഗവേഷണം. 1969ൽ യുസിയിൽ അധ്യാപകനായി. അമേരിക്കയിലെ ടെക്സസ്, സിറാക്യൂസ് യൂണിവേഴ്സിറ്റികളിൽ വിസിറ്റിംഗ് പ്രഫസറായും സ്വീഡനിലെ ഗോഥൻബർഗ് ചാൽമേഴ്സ് യൂണിവേഴ്സിറ്റിയിൽ ഫെലോ ആയും പ്രവർത്തിച്ചിട്ടുണ്ട്.
കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി (കുസാറ്റ്)യുടെ ആരംഭം മുതൽ അവിടെ അധ്യാപകനായിരുന്നു ഡോ. കെ.ബാബു ജോസഫ്. 1997 ൽ കുസാറ്റ് വൈസ് ചാൻസലർ പദവിയിലെത്തി. ഉന്നതവിദ്യാഭ്യാസരംഗത്ത് സെമസ്റ്റർ സന്പ്രദായമടക്കമുള്ള ധാരാളം പരിഷ്കാരങ്ങൾ ഏർപ്പെടുത്തിയത് ഇക്കാലയളവിലാണ്. ഒപ്പം വിദേശ യൂണിവേഴ്സിറ്റികളുമായി സഹകരിച്ച് അക്കാദമിക, ഗവേഷണ സംരംഭങ്ങൾക്കു തുടക്കം കുറിച്ചു. ശാസ്ത്രരംഗത്തെന്നപോലെ സാഹിത്യത്തിലും ഡോ. ബാബു ജോസഫ് തന്റെ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ’പദാർഥം മുതൽ ദൈവകണം വരെ’ എന്ന ഗ്രന്ഥത്തിനു കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം ലഭിച്ചു.
ശാസ്ത്രലേഖകനും കവിയും നിരൂപകനുമായ അദ്ദേഹം കഴിഞ്ഞ അഞ്ചു വർഷമായി ’എഴുത്ത്’ മാസികയുടെ മുഖ്യ ഉപദേഷ്ടാവായി സേവനം ചെയ്തുവരുന്നു. കേരളത്തിലെ ജസ്യൂട്ട് സംരംഭമായ ലൊയോള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസിന്റെ (ലിപി) പ്രിൻസിപ്പൽ അഡ്വൈസറുമാണ്. ലിപി സയൻസ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ദേശീയ, അന്തർദേശീയ തലങ്ങളിൽ പ്രശസ്തരായ ശാസ്ത്രജ്ഞരെ ഏകോപിപ്പിച്ചു സംഘടിപ്പിക്കുന്ന ഓണ്ലൈൻ ശാസ്ത്രവിദ്യാഭ്യാസ പദ്ധതിയുടെ നേതൃത്വം വഹിച്ചുകൊണ്ട് 80-ാം വയസിലും ഡോ. കെ. ബാബു ജോസഫ് കർമനിരതനാണ്.
ആനിയാണു ഭാര്യ. യുഎസിൽ ജോലിചെയ്യുന്ന ഡോ. സ്വപ്ന ജോസഫും ഡോ. സുനിൽ ബാബുവും മക്കള്.
ഫാ. ഡോ. ബിനോയ് പിച്ചളക്കാട്ട് എസ്ജെ (ഡയറക്ടർ, ലിപി കൊച്ചി, മാനേജിംഗ് എഡിറ്റർ,
എഴുത്ത് മാസിക)