+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം കൂ​ട്ട​ണം? മുഖ്യമന്ത്രിക്കു പ്രതിപക്ഷ നേതാവിന്‍റെ കത്ത്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് വ്യാ​​​പ​​​നം നി​​​യ​​​ന്ത്ര​​​ണ​​​വി​​​ധേ​​​യ​​​മാ​​​ണെ​​​ന്നു സ​​​ർ​​​ക്കാ​​​ർ പ​​​റ​​​യു​​​ന്പോ​​ഴും സ​​​ന്പ​​​ർ​​​ക്ക രോ​​​ഗ​​​ബാ​​​ധി​​​ത​​​രു​​​ടെ
കോ​വി​ഡ് ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം കൂ​ട്ട​ണം?  മുഖ്യമന്ത്രിക്കു പ്രതിപക്ഷ നേതാവിന്‍റെ കത്ത്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​വി​​​ഡ് വ്യാ​​​പ​​​നം നി​​​യ​​​ന്ത്ര​​​ണ​​​വി​​​ധേ​​​യ​​​മാ​​​ണെ​​​ന്നു സ​​​ർ​​​ക്കാ​​​ർ പ​​​റ​​​യു​​​ന്പോ​​ഴും സ​​​ന്പ​​​ർ​​​ക്ക രോ​​​ഗ​​​ബാ​​​ധി​​​ത​​​രു​​​ടെ​​​യും ഉ​​​റ​​​വി​​​ട​​​മ​​​റി​​​യാ​​​ത്ത രോ​​​ഗി​​​ക​​​ളു​​​ടെ​​​യും എ​​​ണ്ണം വ​​​ർ​​​ധി​​​ക്കു​​​ന്ന​​​തി​​​ലു​​​ള​​​ള ആ​​​ശ​​​ങ്ക ചൂ​​​ണ്ടി​​​ക്കാ​​​ട്ടി പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന് ക​​​ത്തു ന​​​ൽ​​​കി.

കു​​​റ​​​ഞ്ഞ ടെ​​​സ്റ്റിം​​​ഗ് റേ​​​റ്റും ക്വാ​​​റ​​​ന്‍റൈ​​​ൻ സം​​​വി​​​ധാ​​​ന​​​ങ്ങ​​​ളി​​​ലെ അ​​​പാ​​​ക​​​ത​​​ക​​​ളും സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ രൂ​​​ക്ഷ​​​മാ​​​ക്കു​​​മെ​​​ന്ന സ​​​ന്ദേ​​​ശ​​​മാ​​​ണു ന​​​ൽ​​​കു​​​ന്ന​​​ത്. കേ​​​ര​​​ള​​​ത്തെ​​​ക്കാ​​​ൾ കു​​​റ​​​വ് ആ​​​ക്ടീ​​​വ് കേ​​​സു​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യു​​​ന്ന പ​​​ഞ്ചാ​​​ബ് ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ പ്ര​​​തി​​​ദി​​​ന ടെ​​​സ്റ്റിം​​​ഗു​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ കൂ​​​ടു​​​ത​​​ൽ ജാ​​​ഗ്ര​​​ത കാ​​​ണി​​​ക്കു​​​ന്നു. കേ​​​ര​​​ള​​​ത്തി​​​ൽ ഉ​​​റ​​​വി​​​ട​​​മ​​​റി​​​യാ​​​ത്ത രോ​​​ഗ​​​ബാ​​​ധി​​​ത​​​രു​​​ടെ എ​​​ണ്ണം വ​​​ർ​​​ധി​​​ച്ചു വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ ടെ​​​സ്റ്റിം​​​ഗു​​​ക​​​ളു​​​ടെ എ​​​ണ്ണ​​​വും വ്യാ​​​പ്തി​​​യും വ​​​ർ​​​ധി​​​പ്പി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്.

ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​മു​​​ള്ള മാ​​​സ്കു​​​ക​​​ളും സാ​​​നി​​​റ്റൈ​​​സ​​​റു​​​ക​​​ളും ജ​​​ന​​​ങ്ങ​​​ൾ​​​ക്കു സൗ​​​ജ​​​ന്യ​​​മാ​​​യി വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​തി​​​നും സ​​​ർ​​​ക്കാ​​​ർ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണം. സം​​​സ്ഥാ​​​ന​​​ത്ത് കോ​​​വി​​​ഡ് രോ​​​ഗി​​​ക​​​ളു​​​ടെ എ​​​ണ്ണം ഉ​​​യ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളെക്കൂ​​​ടി കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ​​​ത്തി​​​നും ചി​​​കി​​​ത്സ​​​യ്ക്കു​​​മാ​​​യി സ​​​ജ്ജ​​​മാ​​​ക്ക​​​ണം.

ചി​​​കി​​​ത്സാ ര​​​ക്കു മു​​​ൻ​​​കൂ​​​ട്ടി നി​​​ശ്ച​​​യി​​​ക്ക​​​ണം. വി​​​ദേ​​​ശ​​​ത്തുനി​​​ന്നു മ​​​ട​​​ങ്ങി​​​യെ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്കു​​​ള്ള ക്വാ​​​റ​​​ന്‍റൈ​​​ൻ സം​​​വി​​​ധാ​​​നം പ​​​ര്യാ​​​പ്ത​​​മ​​​ല്ല. പ്ര​​​വാ​​​സി​​​ക​​​ളെ കാ​​​ല​​​വി​​​ളം​​​ബം കൂ​​​ടാ​​​തെ ക്വാ​​​റ​​​ന്‍റൈ​​​ൻ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ലെ​​​ത്തി​​​ക്കാ​​​നു​​​ള്ള ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ക​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.