കൊച്ചി: കോവിഡിനെത്തുടര്‍ന്ന് സിനിമാ മേഖലയില്‍ രൂപപ്പെട്ട പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ പ്രതിഫലം കുറയ്ക്കാന്‍ തയാറാണെന്ന് സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയായ മാക്ട.
കൊച്ചിയില്‍ ചേര്‍ന്ന നിര്‍വാഹക സമിതി യോഗത്തിലാണ് പ്രതിഫലം 50 ശതമാനം വരെ കുറയ്ക്കുന്നതിന് മാക്ട നേതൃത്വം തീരുമാനിച്ചത്. ഇക്കാര്യം ഫിലിം ചേംബറിനെയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനെയും അറിയിച്ചതായി ജനറല്‍ സെക്രട്ടറി ബൈജു കൊട്ടാരക്കര പറഞ്ഞു.
നിലവിലെ പ്രത്യേക സാഹചര്യത്തില്‍ സിനിമാ മേഖല സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോള്‍ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് മാക്ടയുടെ തീരുമാനം.