ഇരിങ്ങാലക്കുട/കാഞ്ഞാണി: കോവിഡ് ബാധിച്ചു രണ്ടു തൃശൂർ സ്വദേശികൾ ഗൾഫിൽ മരിച്ചു. ഇരിങ്ങാലക്കുട നഗരസഭ വാർഡ് 39 പൊറത്തിശേരി കലാസമിതിക്കടുത്ത് നെടുന്പാൾ വേണു (59) ഖത്തറിലും മണലൂർ പുത്തൻകുളം പള്ളിക്കുന്നത്ത് വർഗീസ് (61) സൗദിയിലുമാണു മരിച്ചത്. മരിച്ച വേണു ദോഹയിലെ അമീരി ജെംസ് കന്പനിയിലെ ജീവനക്കാരനാണ്. ഭാര്യ: സിന്ധു. മൃതദേഹം ഇന്നു ഖത്തറിൽ സംസ്കരിക്കും. വർഗീസ് സൗദി കമ്മീസ് മുഷിയാദിൽ സോന ജ്വല്ലറിയിൽ സെയിൽസ്മാനാണ്. മൃതദേഹം സൗദിയിൽ സംസ്കരിക്കും. ഭാര്യ: മിനി. മക്കൾ: നൊയൽ, അൽക്ക.
.
.