റാന്നി: ഗൾഫിൽ നിന്നെത്തി കോവിഡ് 19 നിരീക്ഷണത്തിൽ ഇരുന്നയാൾ മരിച്ചു. റാന്നി ഇടക്കുളം പുത്തൻവീട്ടിൽ പരേതനായ പി. സി. ചാക്കോയുടെ മകൻ സിനു പി. ജേക്കബാണ് (46) മരിച്ചത്. അബുദാബിയിൽ നിന്നും ഭാര്യയ്ക്കും മുന്ന് മക്കൾക്കും ഒപ്പം കഴിഞ്ഞ ഒന്നിന് പുലർച്ചെ നെടുന്പാശേരി വഴിയാണ് നാട്ടിലെത്തിയത്. പിന്നീട് വീട്ടിൽ ക്വാറന്റൈനീലിലായിരുന്നു.
ഏറെക്കാലമായി കാൻസർ രോഗത്തിനു ചികിൽസയിലായിരുന്നു. ശനിയാഴ്ച രാത്രിയോടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. പത്തനംതിട്ട ജനറൽ ആശുപത്രിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. സ്രവ സാംപിളുകൾ പരിശോധനയ്ക്കെടുത്തു. അമ്മ: ലീലാമ്മ ചാക്കോ (റിട്ടയേഡ് ഹെഡ്മിസ്ട്രസ്, ഗുരുകുലം ഹൈസ്കൂൾ, ഇടക്കുളം). ഭാര്യ: ടോംസി സിനു. മക്കൾ: ആദിയ സിനു ജേക്കബ്, ആരോണ്‍ സിനു ജേക്കബ്, ഏദൻ സിനു ജേക്കബ്.