തിരുവനന്തപുരം: പിഎസ് സി ആസ്ഥാന ഓഫീസിൽ ഇന്നുമുതൽ നടത്താനിരുന്ന വകുപ്പുതല പരീക്ഷയും സർട്ടിഫിക്കറ്റ് പരിശോധനയും മാറ്റിവച്ചു. ബുധനാഴ്ച മുതൽ നടത്താനിരുന്ന ഇന്റർവ്യൂവും മാറ്റി. കോവിഡ് പശ്ചാ ത്തലത്തിൽ തിരുവനന്തപുരം നഗരപരിധിയിൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്.എറണാകുളത്തും കോഴിക്കോട്ടുമുള്ള ഇന്റർവ്യൂവിന് മാറ്റമില്ല.