ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയിൽ പുതുതായി നിർമ്മിച്ച മാർ ജോസഫ് പവ്വത്തിൽ സൂപ്പർസ്പെഷ്യാലിറ്റി ബ്ലോക്ക് നാടിനു സമർപ്പിച്ചു. ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം ഉദ്ഘാടനം നിർവഹിച്ചു. കോവിഡ്-19 പോലുള്ള മഹാമാരിയുടെ സാഹചര്യത്തിൽ ആതുരശുശ്രൂഷാരംഗത്തു പ്രവർത്തിക്കുന്നവർക്ക് ഏറെ കരുതലും ജാഗ്രതയും അനിവാര്യമാണെന്ന് ആർച്ച്ബിഷപ് അഭിപ്രായപ്പെട്ടു.
മാർ ജോസഫ് പെരുന്തോട്ടം സപ്തതി സ്മാരക പ്രീസ്റ്റ് വാർഡ്, ഡോ. ജോർജ് പടനിലം മൾട്ടി സ്പെഷ്യാലിറ്റി ഒപി വിഭാഗം, ട്രാൻസ്പ്ലാന്റ് സർജറി സൗകര്യത്തോടുകൂടിയ എട്ട് ഓപ്പറേഷൻ തീയറ്ററുകൾ, ആർച്ച്ബിഷപ് മാർ ജോർജ് കോച്ചേരി ഡയാലിസിസ് സെന്റർ, നെഫ്രോ ആൻഡ് ട്രാൻസ്പ്ലാന്റ് ഇന്റെൻസീവ് കെയർ യൂണിറ്റ്, അന്തർദേശീയ മാനദണ്ഡങ്ങൾക്ക് അനുസരിച്ച് നിർമ്മിച്ച സെൻട്രൽ സ്റ്റെറൈൽ സർവീസസ് ഡിപ്പാർട്ടുമെന്റ് എന്നിവ ഉൾപ്പെട്ട ബ്ലോക്കാണ് നാടിനു സമർപ്പിക്കപ്പെട്ടത്. സാന്തോം റീഹാബിലിറ്റേഷൻ സെന്റർ, നവീകരിച്ച ബ്ളഡ് ബാങ്ക്, പുതുക്കിപ്പണിത സാന്തോം ഓഡിറ്റോറിയം, ആശുപത്രികുടുംബം സമാഹരിച്ച ജീവകാരുണ്യ നിധി കൊണ്ട് നിർമ്മിച്ച സ്നേഹ ഭവനം എന്നിവയുടെ ആശീർവാദവും നടന്നു.
സെന്റ് തോമസ് നഴ്സിംഗ് കോളജ് സ്ഥാപക ഡയറക്ടർ ഫാ.ഗ്രിഗറി പരുവപ്പറന്പിൽ അനുസ്മരണവും ഫാ.ഷാജി തുന്പേച്ചിറയിൽ തയാറാക്കിയ ആശുപത്രി ആന്തം പ്രകാശനവും ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം നിർവഹിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിൽ സമ്മേളനം ഒഴിവാക്കിയാണ് ചടങ്ങ് സംഘടിപ്പിച്ചത്.
ചങ്ങനാശേരി മുനിസിപ്പൽ ചെയർമാൻ സാജൻ ഫ്രാൻസിസ്, വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാത്യു എന്നിവർ സന്നിഹിതരായിരുന്നു. ഹോസ്പിറ്റൽ ഡയറക്ടർ ഫാ.തോമസ് മംഗലത്ത് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. അസി.ഡയറക്ടർ ഫാ.ജെയിംസ് പി. കുന്നത്ത് സ്വാഗതം ആശംസിച്ചു.
ഫാ.തോമസ് പുതിയിടം, ഫാ.സിബി കൈതാരൻ, ഡോ.എൻ.രാധാകൃഷ്ണൻ, ഡോ.തോമസ് സഖറിയ, എം.ജെ.അപ്രേം, സിസ്റ്റർ മെറീന എസ്ഡി, ജിജി ജേക്കബ്, പോൾ മാത്യു എന്നിവർ നേതൃത്വം നൽകി.