കൊച്ചി: നടി ഷംന കാസിമുമായി തന്റെ ഭര്‍ത്താവ് ഫോണില്‍ പലതവണ സംസാരിച്ചിരുന്നുവെന്നു കേസിലെ പ്രതിയായ റഫീഖിന്റെ ഭാര്യ. വിവാഹാലോചനയുമായി ഷംനയുടെ വീട്ടില്‍ പോയശേഷവും ഇരുവരും ഫോണ്‍ വിളിച്ചിട്ടുണ്ട്. റഫീഖ് തന്നെയും ചതിക്കുകയായിരുന്നു. ഷംനയുമായി താന്‍ ഫോണില്‍ സംസാരിച്ചിട്ടില്ലെന്നും ഭാര്യ മാധ്യമങ്ങളോടു പറഞ്ഞു.
ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ കേസില്‍ വാടാനപ്പള്ളി സ്വദേശിയായ റഫീഖിനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
കേസില്‍ നിലവില്‍ 10 പേരാണ് അറസ്റ്റിലായിട്ടുള്ളത്. ഒരു പ്രതി കോവിഡ് ബാധിതനായതിനാല്‍ അറസ്റ്റ് ചെയ്യാനായിട്ടില്ല. ഇയാൾക്കു പുറമേ ഒരാളെക്കൂടിയാണ് ഇനി പിടികൂടാനുള്ളത്. പ്രധാന പ്രതികളെല്ലാം അറസ്റ്റിലായതോടെ മോഡലുകള്‍ അടക്കമുള്ള യുവതികളില്‍നിന്നു സംഘം തട്ടിയെടുത്ത സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുക്കാനുള്ള ഒരുക്കത്തിലാണ് അന്വേഷണസംഘം. സ്വര്‍ണാഭരണങ്ങള്‍ വില്ക്കാന് സഹായം ചെയ്ത എറണാകുളം സ്വദേശി ഷമീലില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു സ്വര്‍ണം വീണ്ടെടുത്തത്. ഷമീലും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.