കൊച്ചി: തൃശൂര്‍ ഭദ്രാസന മെത്രാപ്പോലീത്ത സ്ഥാനത്തുനിന്ന് ഓര്‍ത്തഡോക്സ് സഭയുടെ യൂഹാനോന്‍ മാര്‍ മിലിത്തിയോസിനെ നീക്കി പാത്രിയര്‍ക്കീസ് ബാവ പുറപ്പെടുവിച്ച കല്പന പാലിക്കേണ്ടതില്ലെന്നും നിലനില്‍ക്കുന്നതല്ലെന്നും ഹൈക്കോടതി. ഈ വിഷയത്തില്‍ എറണാകുളം അഡീഷണല്‍ ജില്ലാ കോടതിയുടെ വിധിക്കെതിരേ യൂഹാനോന്‍ മാര്‍ മിലിത്തിയോസ് നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ വിധി.