വാട്സ്ആപ്പ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ്, ജി-മെയില്‍, പേടിഎം, ടിക്ടോക് തുടങ്ങിയ ആപ്ലിക്കേഷനുകള്‍ അവയുടെ നിര്‍മാതാക്കള്‍ക്കു വലിയ തോതിലാണ് വരുമാനം നേടിക്കൊടുക്കുന്നത്. പ്രവര്‍ത്തനമികവിന്റെയും സവിശേഷതകളുടെയും അടിസ്ഥാനത്തില്‍ അവ നിങ്ങളുടെ ഫോണുകളെയും ടാബ്ലെറ്റുകളെയും സ്മാര്‍ട്ടാക്കുന്നു. ഇന്ത്യയില്‍ ഇന്ന് ഉപയോഗിക്കപ്പെടുന്ന മൊബൈല്‍ ആപ്പുകളില്‍ ഭൂരിഭാഗവും നിര്‍മിച്ചതും കൈകാര്യം ചെയ്യുന്നതും വിദേശ കമ്പനികളാണ്. പ്രധാനമായും പാശ്ചാത്യ രാജ്യങ്ങളില്‍ നിന്നും അടുത്തിടെ ചൈനയില്‍ നിന്നുമുള്ളവയാണ് ഇവ.
ഇന്ന് ഇന്ത്യയില്‍ 80 കോടിയിലധികം സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളാണുള്ളത്. ഇതു വന്‍തോതില്‍ വരുമാനം നേടാന്‍ മൊബൈല്‍ ആപ്പ് നിര്‍മാതാക്കളെ സഹായിക്കുന്നു. ടിക്ടോക്കിന്റെ ഏറ്റവും വേഗത്തില്‍ വളരുന്ന വിപണിയായിരുന്നു ഇന്ത്യ. ലോകത്താകമാനം ടിക്ടോക്ക് ഡൗണ്‍ലോഡ് ചെയ്ത 200 കോടി ആളുകളില്‍ 30 ശതമാനവും ഇന്ത്യയിലാണ്. എന്നാല്‍, മൊബൈല്‍ ആപ്പ് ഉണ്ടാക്കി, ഉപയോക്താക്കളെ സൃഷ്ടിച്ച് വിദേശ കമ്പനികളോട് മത്സരിക്കാന്‍ ഇതുവരെ ഇന്ത്യന്‍ കമ്പനികള്‍ക്കു കഴിഞ്ഞിട്ടില്ല.
പത്തു വര്‍ഷം മുമ്പ് ചൈനയിലും ഏതാണ്ട് ഇതേ സ്ഥിതിയായിരുന്നു. അന്നു യൂറോപ്പിലും അമേരിക്കയിലും വികസിപ്പിച്ച മൊബൈല്‍ ആപ്പുകളാണ് ലോകശ്രദ്ധ നേടിയിരുന്നത്. എന്നാല്‍, ചൈനീസ് ഗവണ്മെന്റ് ഈ ആപ്പുകളില്‍ പലതും പല ഘട്ടങ്ങളിലായി നിരോധിച്ചു. ഉദാഹരണത്തിന്, ചൈനയില്‍ ഇന്ന് നിരോധിക്കപ്പെട്ട ഒന്നാണ് വാട്സ്ആപ്പ്. ഇത്തരം നിരോധനങ്ങള്‍ ചൈനയിലെ പല കമ്പനികളേയും മികച്ച മൊബൈല്‍ ആപ്പുകള്‍ നിര്‍മിക്കുന്നതിനു സഹായിച്ചു. ചൈനയിലെ മൊബൈല്‍ ഉപയോക്താക്കളുടെ ബാഹുല്യം അമേരിക്കന്‍ ഉത്പന്നങ്ങളുടേതെന്ന പോലെ വിജയം കൈവരിക്കാന്‍ ചൈനയിലെ മൊബൈല്‍ ആപ്പുകളെ സഹായിച്ചു.
വിദേശകമ്പനികള്‍ വിപണിയില്‍ നിന്നു പുറത്തായതോടെ വലിയ തോതില്‍ ലാഭമുണ്ടാക്കിയ ചൈനീസ് മൊബൈല്‍ ആപ്പാണ് വീചാറ്റ്. അതുപോലെ ഗൂഗിള്‍ മാപ്പ് ഉള്‍പ്പെടെയുള്ള എല്ലാ ഗൂഗിള്‍ ആപ്പുകളും ചൈനയില്‍ നിരോധിക്കപ്പെട്ടതിനാല്‍ ബൈഡു (ജനപ്രിയ സെര്‍ച്ച് എന്ജിന്), സമാനമായ നിരവധി മൊബൈല്‍ ആപ്പുകള്‍ അവതരിപ്പിച്ചു. ആലിപേ, ക്യുക്യൂബ് എന്നിവ ഫേസ്ബുക്കിനും ട്വിറ്ററിനും ഇന്‍സ്റ്റഗ്രാമിനും പകരമായതും ഇതേ രീതിയിലാണ്. ആലിബാബ ഗ്രൂപ്പ് പോലുള്ള കമ്പനികള്‍ ഇവയ്ക്കുവേണ്ടി ധാരാളം പണം മുടക്കുകയും ഇവ വിദേശ മൊബൈല്‍ ആപ്പ് നിര്‍മാണ കമ്പനികള്‍ക്ക് സമാനമായ രീതിയില്‍ പ്രവര്‍ത്തിക്കുകയുമാണ്. അടുത്ത കാലത്തായി ഇത്തരം ചൈനീസ് മൊബൈല്‍ ആപ്പുകളില്‍ പലതും ഇന്ത്യയിലും പിടിമുറുക്കിയിട്ടുണ്ട്.
ചൈനീസ് മൊബൈല്‍ ആപ്പുകള്‍ നിരോധിക്കുന്നത് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഗുണനിലവാരമുള്ള സ്വദേശി ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതിന് ഊര്‍ജം നല്‍കുമോ? അതേ, ഇതൊരു അവസരമാണ്. എന്നാല്‍ ഒട്ടും എളുപ്പമല്ല.
ഇത്തരം മൊബൈല്‍ ആപ്പുകള്‍ വികസിപ്പിക്കാന്‍ കഴിവുള്ള ധാരാളം ചെറുപ്പക്കാര്‍ ഇന്ത്യയിലുണ്ട്. ഇവരില്‍ പലരും ഫേസ്ബുക്ക്, ഗൂഗിള്‍ പോലുള്ള ടെക് ഭീമന്മാര്ക്കായി ജോലി ചെയ്യുകയാണ്. അത്തരം ജോലിക്കാവശ്യമായ ശേഷി രാജ്യത്ത് തുടര്‍ച്ചയായി വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഹയര്‍ സെക്കന്‍ഡറി വിജയിച്ചവര്‍ക്കായി ഇന്നലെ ഐഐടി മദ്രാസ് ഡാറ്റ സയന്‍സില്‍ ഓണ്‍ലൈന്‍ ബിഎസ്സി ബിരുദ കോഴ്സ് ആരംഭിച്ചു. നിലവാരമുള്ള നിരവധി മൊബൈല്‍ ആപ്പ് നിര്‍മാതാക്കളുടെ പിറവിക്ക് ഇതു കാരണമാകുമെന്നു കരുതാം. ഇത്തരം പരിശീലനങ്ങള്‍ ശേഷിവികസനത്തിലേക്കു നയിക്കും.
മൊബൈല്‍ ആപ്പുകള്‍ വിജയിക്കണമെങ്കില്‍ സാങ്കേതികവിദ്യക്കപ്പുറം ചിലതുകൂടി ആവശ്യമാണ്. ഉപഭോക്താക്കളുടെ മനസിലേയ്ക്ക് പെട്ടെന്നു കയറിച്ചെല്ലാന്‍ കഴിയുന്ന വിധത്തില്‍ മൊബൈല്‍ ആപ്പുകള്‍ക്ക് രൂപം നല്‍കണം. അവയുടെ രൂപവും ഭാവവും, കാഴ്ചയിലെ ആകര്‍ഷണീയത, ഉപയോക്താവുമായുള്ള ഇടപെടല്‍, നവീന സവിശേഷതകള്‍ എന്നിവയാണ് മൊബൈല്‍ ആപ്പുകളെ ജനകീയമാക്കുന്നത്. അതേസമയം, ഓരോ മേഖലയിലെയും ഉപയോക്താക്കള്‍ക്കും അവരുടെ ആവശ്യങ്ങള്‍ക്കും അനുസൃതമായി ഇവ നിരന്തരമായി പരിഷ്കരിക്കേണ്ടതുണ്ട്. രൂപകല്‍പ്പനയും പുനര്‍രൂപകല്‍പ്പനയും ചെയ്യേണ്ടതുണ്ട്. പുതിയ സവിശേഷതകള്‍ കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്. ഇത്തരം സംരംഭങ്ങള്‍ക്ക് ഇവയെക്കുറിച്ച് കൃത്യമായ ബോധ്യമുള്ള, നിക്ഷേപം നടത്താന്‍ തയാറുള്ള വ്യക്തികളും വേണം. വിപണിയില്‍ ചുവടുറപ്പിക്കാന്‍ ശക്തമായ സാമ്പത്തിക പിന്തുണയും മൊബൈല്‍ ആപ്പുകള്‍ക്ക് ആവശ്യമാണ്. ഇവയൊക്കെയാണ് ഒരു സ്റ്റാര്‍ട്ട് അപ്പിനുള്ള വെല്ലുവിളികള്‍.
ഈ വെല്ലുവിളികളൊക്കെ നിലനില്ക്കത്തന്നെ ഇന്ത്യയിലെ സ്റ്റാര്‍ട്ട് അപ്പ് സമൂഹത്തിന് പ്രവര്‍ത്തിച്ച് വിജയിക്കാനുള്ള ഊര്‍ജവും പക്വതയുമുണ്ട്. ഇവിടെ നിലവില്‍ ഉണ്ടായിരുന്ന അവസരങ്ങള്‍, ഈ നിരോധനത്തോടെ കൂടുതല്‍ ഫലപ്രദമായി ഉപയോഗിച്ച് വിജയിക്കാനുള്ള സാധ്യതയാണു സ്റ്റാര്‍ട്ട് അപ്പുകള്‍ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. ഇതിനു നിരന്തര പരിശ്രമം ആവശ്യമാണ്. പരാജയങ്ങളില്‍ നിന്നു പാഠം പഠിച്ച് മുന്നേറുകയും പ്രതിസന്ധികളെ നേരിടുകയും വേണം. അതാണ് ഒരു സ്റ്റാര്‍ട്ടപ്പിന്റെ നിര്‍വചനവും. നിലവില്‍ ഇന്ത്യയില്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വിപുലമായ സാഹചര്യമാണുള്ളത്. ഒന്നല്ലെങ്കില്‍ മറ്റൊന്നു വിജയിക്കുക തന്നെ ചെയ്യും. നമ്മുടെ മൊബൈല്‍ ഫോണുകളില്‍, ഏറ്റവും പ്രിയപ്പെട്ടവയായി, ഇന്ത്യന്‍ മൊബൈല്‍ ആപ്പുകള്‍ ഉപയോഗിക്കുന്ന ദിവസത്തിനായി നമുക്ക് കാത്തിരിക്കാം.
അശോക് ജുന്‍ജുന്‍വാല, തമസ്വതി ഘോഷ്
(ഐഐടി മദ്രാസ് ഇന്‍കുബേഷന്‍ സെല്‍)