മൂവാറ്റുപുഴ: കാക്കനാട് പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന മൂന്നാം പ്രതി എം.എം അന്‍വറിന്റെ ജാമ്യാപേക്ഷയില്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ വാദം പൂര്‍ത്തിയായി. നാളെ കോടതി കേസ് വീണ്ടും പരിഗണിക്കും. പ്രളയ ഫണ്ട് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ അന്‍വറിനെ 13 വരെയാണ് റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
എം.എം അന്‍വറിനും ഭാര്യ കൗലത്ത് അന്‍വറിനും പൊള്ളാച്ചിയിലെ ഫാമില്‍ പങ്കാളിത്തമുണ്ടെന്ന് സംശയിക്കുന്നതായി ക്രൈം ബ്രാഞ്ച്, വിജിലന്‍സ് കോടതിയെ അറിയിച്ചു. കോവിഡ് കാലമായതിനാല്‍ നേരിട്ട് കൊണ്ടുപോയി തെളിവെടുക്കാനായിട്ടില്ലെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.
കോവിഡിനുശേഷം പൊള്ളാ ച്ചിയിലെ ഫാമില്‍ കൊണ്ടുപോയി തെളിവെടുപ്പ് ആവശ്യമാണ്. പ്രതിക്ക് ജാമ്യം അനുവദിച്ചാല്‍ തെളിവ് നശിപ്പിക്കുമെന്നും അന്വേഷണസംഘം കോടതിയെ അറിയിച്ചു. കേസിലെ ഒന്നാം പ്രതി കളക്ടറേറ്റ് ജീവനക്കാരനായിരുന്ന വിഷ്ണുപ്രസാദിനും മഹേഷിനും ഫാമില്‍ പങ്കാളിത്തമുണ്ടായിരുന്നതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു.