തിരുവനന്തപുരം: 14 ദിവസത്തെ ക്വാറന്റൈൻ സമയപരിധി അവസാനിച്ചതിനെത്തുടർന്നു മന്ത്രി വി.എസ്. സുനിൽകുമാർ ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തു. തൃശൂർ കളക്ടറേറ്റിൽ ചേർന്ന അവലോകന യോഗത്തിൽ പങ്കെടുത്ത ആരോഗ്യ പ്രവർത്തകയ്ക്കു പിന്നീടു കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണു മന്ത്രി തിരുവനന്തപുരത്തെ വസതിയിൽ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചത്.