കോട്ടയം: കന്യാസ്ത്രീകൾ നൽകിയ കേസിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ 13ന് ഹാജരാകണമെന്നു കോട്ടയം അഡീഷണൽ സെഷൻസ് കോടതി നിർദേശിച്ചു. താമസസ്ഥലം കണ്ടെയിൻമെന്റ് സോണായതിനാൽ കോടതിയിൽ ഹാജരാകുന്നതിലെ ബുദ്ധിമുട്ട് ബിഷപ് ഫ്രാങ്കോ അറിയിച്ചതിനെത്തുടർന്നാണ് കേസ് നീട്ടിവച്ചത്. ഇന്നലെ കോട്ടയം കോടതിയിൽ ഹാജരായി കുറ്റപത്രം വായിച്ച് കേൾക്കേണ്ടതായിരുന്നു.