തിരുവനന്തപുരം: കോവിഡ് സ്ഥിരീകരിച്ച രോഗികളെ ഡിസ്ചാർജ് ചെയ്യുന്നതിനു രണ്ടുതവണ നെഗറ്റീവാകണമെന്ന നിബന്ധന ഒഴിവാക്കിക്കൊണ്ട് സർക്കാർ പുതിയ മാർഗനിർദേശം പുറത്തിറക്കി.
പാലക്കാട്ടും മലപ്പുറത്തും ഉൾപ്പെടെ ഒരു മാസത്തിലേറെയായി രോഗികൾ ആശുപത്രിയിൽ തുടരുന്ന സാഹചര്യത്തിലാണ് കോവിഡ് സുരക്ഷാ മാനദണ്ഡങ്ങളിൽ ആരോഗ്യവകുപ്പ് മാറ്റം വരുത്തിയത്.
ഇതനുസരിച്ച് രോഗം ബാധിച്ചശേഷം നടത്തുന്ന ആദ്യ പിസിആർ പരിശോധന ഫലം നെഗറ്റീവായാൽ ഉടൻ ഡിസ്ചാർജ് ചെയ്യാം. ഏതു വിഭാഗത്തിൽപ്പെട്ട രോഗികളും രണ്ടാമത്തെ പരിശോധനയിൽ പോസിറ്റീവെന്ന് കണ്ടെത്തിയാൽ നെഗറ്റീവ് ആകും വരെ ഒന്നിടവിട്ടുള്ള ദിവസങ്ങളിൽ പിസിആർ പരിശോധന നടത്താനും ഡിസ്ചാർജ് കഴിഞ്ഞാൽ ഏഴു ദിവസം നിരീക്ഷണം തുടരാനും മാനദണ്ഡം നിർദേശിക്കുന്നുണ്ട്.
അതേസമയം, രോഗലക്ഷണം ഇല്ലാത്തവരെ ഫലം നെഗറ്റീവായാൽ ഉടൻ ഡിസ്ചാർജ് ചെയ്യാമെന്നാണ് നിർദേശം. ചികിത്സയിലുള്ള കോവിഡ് രോഗികൾക്ക് ലക്ഷണങ്ങളൊന്നുമില്ലെങ്കിൽ വീണ്ടും പിസിആർ പരിശോധന നടത്താതെ തന്നെ പത്താംദിവസം ഡിസ്ചാർജ് ചെയ്യാൻ സർക്കാർ നിയോഗിച്ച വിദഗ്ധ സമിതി നേരത്തെ ശിപാർശ നൽകിയിരുന്നു. ഒരു ലക്ഷണവും കാണിക്കാത്ത കോവിഡ് രോഗികൾക്കും വളരെ ചെറിയ ലക്ഷണങ്ങൾ മാത്രമുണ്ടായിരുന്നവർക്കും രോഗം സ്ഥിരീകരിച്ച് പത്താം ദിവസം വീണ്ടും പിസിആർ പരിശോധന നടത്തണം. നെഗറ്റീവായാൽ ഡിസ്ചാർജ് ചെയ്യും.