കൊച്ചി: ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളെത്തുടര്‍ന്ന് ക്ലാസുകള്‍ ഓണ്‍ലൈനാക്കിയതിനാല്‍ സ്കൂളുകള്‍ ട്യൂഷന് ഫീസ് മാത്രം ഈടാക്കിയാല്‍ മതിയെന്നു നിര്ദേശിക്കണെമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി.
ലോക്ഡൗണ്‍ കാലയളവിലും കൊല്ലം ശ്രീബുദ്ധ സെന്‍ട്രല്‍ സ്കൂള്‍ അധികൃതര്‍ അധിക ഫീസ് നല്കാന് തങ്ങളെ നിര്‍ബന്ധിക്കുന്നുവെന്നാരോപിച്ച് രണ്ടു വിദ്യാര്‍ഥികള്‍ നല്കിയ ഹര്‍ജിയാണ് ചീഫ് ജസ്റ്റീസ് എസ്. മണികുമാര്‍ ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ച് തള്ളിയത്. അധ്യാപകര്‍ക്കും അനധ്യാപകര്‍ക്കും ലോക്ക് ഡൗണ്‍ കാലയളവിലും ശമ്പളം നല്‍കേണ്ടതുണ്ടെന്നും ഇതിനായി ഫീസ് ഈടാക്കേണ്ടതുണ്ടെന്നുമുള്ള സ്കൂള്‍ അധികൃതരുടെ വാദം അംഗീകരിച്ചാണ് ഡിവിഷന് ബെഞ്ച് ഹര്‍ജി തള്ളിയത്.