മൂവാറ്റുപുഴ: സൗദി അറേബ്യയിൽ ജോലിക്കിടെ ഉണ്ടായ അപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായിരുന്ന മൂവാറ്റുപുഴ സ്വദേശി മരിച്ചു. ആനിക്കാട് മുറിത്തോട്ടത്തില്‍ പരേതനായ എം.എ. ശ്രീധരന്റെ മകന് എം.എസ്. വിശ്വനാഥ് (56) ഹൃദയാഘാതത്തെ തുടര്‍ന്നു മരിച്ചതായാണ് ബന്ധുക്കള്‍ക്കു വിവരം ലഭിച്ചത്.
ദമാമിലെ അല്‍ ഹസ മുബാറസില്‍ അല്‍ ഖലീഫ് വാട്ടര്‍ പ്രൂഫ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. ഒരു മാസം മുന്‍പ് ജോലിക്കിടെ വീണ് നെട്ടെല്ലിനു പരുക്കേറ്റതിനെ തുടർന്ന് ആശുപത്രിയിലെ ചികിത്സയ്ക്കു ശേഷം താമസസ്ഥലത്ത് വിശ്രമത്തിലായിരുന്നു.
ഭാര്യ: സുഷമ പെരുമ്പല്ലൂര്‍ പോക്കളത്തു കുടുംബാംഗം. മക്കള്‍: ആതിര, ഐശ്വര്യ.