തിരുവനന്തപുരം: യുഡിഎഫിന്റെ വെന്റിലേറ്ററായി പ്രവർത്തിക്കാൻ ഇടതുമുന്നണിക്കാവില്ലെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
കേരള കോണ്ഗ്രസ് ജോസ് കെ. മാണി വിഭാഗം നിലപാടു വ്യക്തമാക്കിയതിനുശേഷം അഭിപ്രായം പറയാം. എൽഡിഎഫിൽ ആരെയെങ്കിലും ചേർക്കുന്നെങ്കിൽ അതു കൂട്ടായ ആലോചനയ്ക്കു ശേഷമാകുമെന്നും ഇപ്പോൾ അതിനെക്കുറിച്ചു ചിന്തിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.എം. മാണിയുടെ മുന്നണി പ്രവേശ വിഷയത്തിൽ നേരത്തെ എടുത്ത നിലപാടുകളിൽ സിപിഐയ്ക്ക് ഒരു മാറ്റവുമില്ല. യുഡിഎഫ് കക്ഷികൾ എങ്ങോട്ടു പോകുന്നുവെന്നത് ഞങ്ങളുടെ വിഷയമല്ല: കാനം പറഞ്ഞു.