+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൈവശരേഖയിൽ ഭൂമിയുടെ ഉപയോഗം രേഖപ്പെടുത്തണമെന്നു ഹൈക്കോടതി

ക​​​ട്ട​​​പ്പ​​​ന: കൃ​​​ഷി ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി പ​​​തി​​​ച്ചു ന​​​ൽ​​​കി​​​യ ഭൂ​​​മി​​​യി​​​ൽ ഇ​​​നി കെ​​​ട്ടി​​​ടം നി​​​ർ​​​മി​​​ക്കാ​​​നാ​​​വി​​​ല്ല. കെ​​​ട്ടി​​​ട​​​നി​​​ർ​​​മാ​​​ണ പെ​
കൈവശരേഖയിൽ ഭൂമിയുടെ ഉപയോഗം രേഖപ്പെടുത്തണമെന്നു ഹൈക്കോടതി
ക​​​ട്ട​​​പ്പ​​​ന: കൃ​​​ഷി ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കാ​​​യി പ​​​തി​​​ച്ചു ന​​​ൽ​​​കി​​​യ ഭൂ​​​മി​​​യി​​​ൽ ഇ​​​നി കെ​​​ട്ടി​​​ടം നി​​​ർ​​​മി​​​ക്കാ​​​നാ​​​വി​​​ല്ല. കെ​​​ട്ടി​​​ട​​​നി​​​ർ​​​മാ​​​ണ പെ​​​ർ​​​മി​​​റ്റി​​​നാ​​​യി മു​​​ൻ​​​സി​​​പ്പാ​​​ലി​​​റ്റി/ പ​​​ഞ്ചാ​​​യ​​​ത്ത് അ​​​ധി​​​കൃ​​​ത​​​ർ​​​ക്കു ന​​​ൽ​​​കു​​​ന്ന അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പ​​​മു​​​ള്ള റ​​​വ​​​ന്യുവ​​​കു​​​പ്പി​​​ന്‍റെ (വി​​​ല്ലേ​​​ജ് ഓ​​​ഫീ​​​സ​​​ർ) കൈ​​​വ​​​ശാവകാശ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ൽ (പൊ​​​സ​​​ഷ​​​ൻ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്) ഭൂ​​​മി പ​​​തി​​​ച്ചു ന​​​ൽ​​​കി​​​യ​​​ത് എ​​​ന്ത് ആ​​​വ​​​ശ്യ​​​ത്തി​​​നുവേ​​​ണ്ടി​​​യാ​​​ണെ​​​ന്നു​​​കൂ​​​ടി രേ​​​ഖ​​​പ്പ​​​ടു​​​ത്ത​​​ണം. ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച ഉ​​​ത്ത​​​ര​​​വ് എ​​​ല്ലാ റ​​​വ​​​ന്യു, ത​​​ദ്ദേ​​​ശ സ്വ​​​യംഭ​​​ര​​​ണ വ​​​കു​​​പ്പു സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ​​​ക്കും അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി ന​​​ൽ​​​ക​​​ണ​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​വി​​​ട്ടു.

മൂ​​​ന്നാ​​​റി​​​ൽ കെ​​​ട്ടി​​​ടനി​​​ർ​​​മാ​​​ണം ത​​​ട​​​യ​​​ണ​​​മെ​​​ന്നാ​​​വശ്യ​​​പ്പെ​​​ട്ട് ചി​​​ല പ​​​രി​​​സ്ഥി​​​തി സം​​​ഘ​​​ട​​​ന​​​ക​​​ൾ കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​തി​​​ന്‍റെ ബാ​​​ക്കി​​​പ​​​ത്ര​​​മാ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ എ​​​ല്ലാ കെ​​​ട്ടി​​​ട നി​​​ർ​​​മാ​​​ണ​​​ങ്ങ​​​ൾ​​​ക്കും കു​​​രു​​​ക്കു വീ​​​ഴു​​​ന്ന​​​ത്.

മൂ​​​ന്നാ​​​റി​​​ലെ കൈ​​​യേ​​​റ്റം ത​​​ട​​​യാ​​​നെ​​​ന്ന​​​ പേ​​​രി​​​ൽ ക​​​ണ്ണ​​​ൻ​​​ദേ​​​വ​​​ൻ ഹി​​​ൽ​​​സ് വി​​​ല്ലേ​​​ജും കു​​​മ​​​ളി​​​ക്കു സ​​​മീ​​​പ​​​മു​​​ള്ള ആ​​​ന​​​വി​​​ലാ​​​സം വി​​​ല്ലേ​​​ജും ഉ​​​ൾ​​​പ്പെ​​​ട്ട എ​​​ട്ടു വി​​​ല്ലേ​​​ജു​​​ക​​​ളി​​​ൽ കെ​​​ട്ടി​​​ട​​​ങ്ങ​​​ൾ നി​​​ർ​​​മി​​​ക്കാ​​​ൻ റ​​​വ​​​ന്യു വ​​​കു​​​പ്പി​​​ന്‍റെ നി​​​രാ​​​ക്ഷേ​​​പ​​​പ​​​ത്രം വേ​​​ണ​​​മെ​​​ന്ന് 22-8 -2019ൽ ​​​സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യി​​​രു​​​ന്നു. കേ​​​ര​​​ള​​​ത്തി​​​ൽ പൊ​​​തു​​​വാ​​​യു​​​ള്ള കെ​​​ട്ടി​​​ടനി​​​ർ​​​മാ​​​ണ നി​​​യ​​​മ​​​ത്തി​​​ൽ ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ ഹൈ​​​റേ​​​ഞ്ച് പ്ര​​​ദേ​​​ശ​​​ത്തോ​​​ടു വി​​​വേ​​​ച​​​നം കാ​​​ട്ടു​​​ന്നെ​​​ന്നാ​​​രോ​​​പി​​​ച്ച് (ഡ​​​ബ്ള്യൂപി(​​​സി) 32098 / 2019 ) കൂ​​​ന്പ​​​ൻ​​​പാ​​​റ, വെ​​​ള്ള​​​ത്തൂ​​​വ​​​ൽ സ്വ​​​ദേ​​​ശി​​​ക​​​ൾ ന​​​ൽ​​​കി​​​യ ഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ച്ചാ​​​ണ് ജ​​​സ്റ്റീ​​​സ് എ. ​​​മു​​​ഹ​​​മ്മ​​​ദ് മു​​​സ്ത​​​ഖ് 2020 ജൂ​​​ണ്‍ 25ന് ​​​പു​​​തി​​​യ ഉ​​​ത്ത​​​ര​​​വു പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്.

ഇ​​​തി​​​നോ​​​ടൊ​​​പ്പം ഹ​​​രി​​​ദാ​​​സ്/ കേ​​​ര​​​ള കേ​​​സി​​​ലെ​​​യും വ​​​ണ്‍ എ​​​ർ​​​ത്ത് വ​​​ണ്‍ ലൈ​​​ഫ്/ കേ​​​ര​​​ള കേ​​​സി​​​ലെ​​​യും ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വു​​​ക​​​ൾ പു​​​തി​​​യ ഉ​​​ത്ത​​​ര​​​വി​​​ലെ നാ​​​ലാം ഖ​​​ണ്ഡി​​​ക​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. വ​​​ണ്‍ എ​​​ർ​​​ത്ത് വ​​​ണ്‍ ലൈ​​​ഫും കേ​​​ര​​​ള സ​​​ർ​​​ക്കാ​​​രും ത​​​മ്മി​​​ലു​​​ള്ള കേ​​​സി​​​ൽ കൃ​​​ഷി​​​ക്കാ​​​യി പ​​​തി​​​ച്ചു ന​​​ൽ​​​കി​​​യ ഭൂ​​​മി​​​യി​​​ൽ നി​​​ർ​​​മാ​​​ണം നി​​​രോ​​​ധി​​​ച്ച ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ൻ ബെഞ്ചി​​​ന്‍റെ ഉ​​​ത്ത​​​ര​​​വാ​​​ണ് പു​​​തി​​​യ ഉ​​​ത്ത​​​ര​​​വി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. നി​​​ർ​​​മാ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യ ശേ​​​ഷം ഭൂ ​​​പ​​​തി​​​വു വ്യ​​​വ​​​സ്ഥ​​​ക​​​ൾ ലം​​​ഘി​​​ച്ച​​​താ​​​യി ക​​​ണ്ടെ​​​ത്തി ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി ഉ​​​ൾ​​​പ്പെ​​​ടെയു​​​ള്ള പ്ര​​​ശ്ന​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കു​​​മെ​​​ന്നു കോ​​​ട​​​തി നി​​​രീ​​​ക്ഷി​​​ച്ചു.

1960ലെ ​​​ഭൂ​​​പ​​​തി​​​വു ച​​​ട്ട​​​പ്ര​​​കാ​​​രം പ​​​തി​​​ച്ചു ന​​​ൽ​​​കി​​​യ ഭൂ​​​മി​​​യു​​​ടെ കാ​​​ര്യ​​​ത്തി​​​ലാ​​​ണ്, പ​​​തി​​​ച്ചു ന​​​ൽ​​​കി​​​യ​​​ത് എ​​​ന്താ​​​വ​​​ശ്യ​​​ത്തി​​​നാ​​​ണെ​​​ന്ന് കൈവശാവകാശ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റി​​​ൽ രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ണ​​​മെ​​​ന്നു കോ​​​ട​​​തി പറഞ്ഞിട്ടു​​​ള്ള​​​ത്.

1964ലെ ​​​ഭൂപ​​​തി​​​വു ആ​​​ക്ടി​​​ലും 1964ലെ ​​​റൂ​​​ൾ​​​സി​​​ലും ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തു​​​മെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ചി​​​രു​​​ന്ന​​​താ​​​ണ്. എ​​​ന്നാ​​​ൽ ഒ​​​രു​​​ വ​​​ർ​​​ഷ​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ അ​​​തി​​​നു ത​​​യാ​​​റാ​​​യി​​​ല്ല.

ഭൂ ​​​പ​​​തി​​​വു നി​​​യ​​​മ​​​ത്തി​​​ൽ ത​​​മി​​​ഴ്നാ​​​ട്, രാ​​​ജ​​​സ്ഥാ​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യി​​​ട്ടു​​​ള്ള ഭേ​​​ദ​​​ഗ​​​തി​​​ക​​​ൾ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി കേ​​​ര​​​ള ഭൂ​​​പ​​​തി​​​വു നി​​​യ​​​മ​​​ത്തി​​​ൽ ഭേ​​​ദ​​​ഗ​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു​​​ള്ള റി​​​പ്പോ​​​ർ​​​ട്ട് ഇ​​​ടു​​​ക്കി ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ എ​​​ച്ച്. ദി​​​നേ​​​ശ​​​ൻ റ​​​വ​​​ന്യു വ​​​കു​​​പ്പി​​​നു കൈ​​​മാ​​​റി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടി​​​ല്ല.

കെ.​​​എ​​​സ്. ഫ്രാ​​​ൻ​​​സി​​​സ്