+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"അ​മ്മ’യും "​കു​ട്ടി​ക​ളി’​ലെ ഭി​ന്നി​പ്പും!

മ​ല​യാ​ള സി​നി​മയിലെ താ​രസം​ഘ​ട​നയായ "അ​മ്മ’​യു​ടെ കൊ​ച്ചിയി​ൽ ന​ട​ന്ന നി​ർണാ​യ​ക എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗതീ​രു​മാ​ന​ങ്ങ​ൾ വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് നേ​രി​ടു​ന്ന​ത്. അം​ഗ​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​വ്യ​ത

മ​ല​യാ​ള സി​നി​മയിലെ താ​രസം​ഘ​ട​നയായ "അ​മ്മ’​യു​ടെ കൊ​ച്ചിയി​ൽ ന​ട​ന്ന നി​ർണാ​യ​ക എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗതീ​രു​മാ​ന​ങ്ങ​ൾ വ​ലി​യ വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് നേ​രി​ടു​ന്ന​ത്. അം​ഗ​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളും അ​തൃ​പ്തി​യും പ​ര​സ്യ​മാ​യി മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പു​റ​ത്തു വ​ന്ന​പ്പോ​ൾ അ​ത് വാ​ർ​ത്ത​ക​ൾ​ക്ക് വീ​ര്യ​വും കൂ​ടി.

പ​തി​നെ​ട്ടോ​ളാം അം​ഗ​ങ്ങ​ൾ അ​ട​ങ്ങു​ന്ന അ​മ്മയു​ടെ ക​മ്മ​റ്റി​യി​ൽ വ​ള​രെ ഗൗ​ര​വകരവും നി​ർണായ​ക​വു​മാ​യ യോ​ഗ​ത്തി​നെ​ത്തി​യ​വ​ർ എ​ട്ടുപേ​ർ മാ​ത്ര​മാ​ണ്. ഒ​പ്പം യു​വ​നി​ര​യുടെ അ​ഭാ​വ​വും ശ്ര​ദ്ധേ​യ​മാ​യി.

അ​മ്മ​യു​ടെ അ​ജീ​വ​നാ​ന്ത അം​ഗ​വും സെ​ലി​ബ്രി​റ്റി ക്രി​ക്ക​റ്റ് താ​ര​വു​മാ​യ ബി​നീ​ഷ് കോ​ടി​യേ​രി നേ​രി​ടു​ന്ന വി​ഷ​യ​ത്തി​ൽ സം​ഘ​ട​ന​യെ​ടു​ത്ത മൃ​ദുസ​മീ​പ​നം ത​ന്നെ​യാ​ണ് യോ​ഗ​ത്തി​ൽ ഏ​റെ ചൂ​ട് പി​ടി​ച്ച​ത്. ഭൂ​രി​പ​ക്ഷം പേ​രും സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടിയോട് യോ​ജി​ച്ചി​ട്ടും അ​വ​സാ​നം തീ​രു​മാ​നം മാ​റി​മ​റി​ഞ്ഞ​തും വി​ശ​ദീ​ക​ര​ണ​ത്തി​ലെ​ത്തിച്ച​തു​മാ​ണ് ചോ​ദ്യം ചെ​യ്യ​പ്പെ​ടു​ന്ന​ത്.

ഇ​വി​ടെ സ​മീ​പ​കാ​ല​ത്ത് ന​ട​ൻ ദി​ലീ​പി​നോ​ടെ​ടു​ത്ത നി​ല​പാ​ട് ആ​രു​ടെ ഭാ​ഗ​ത്തു നി​ന്നും വ​ന്നോ അ​വ​ർ ത​ന്നെ മാ​റ്റിമ​റി​ക്കു​ക​യാ​യി​രു​ന്നു. അ​താ​യ​ത് ഒ​രു സം​ഘ​ട​ന​ക്ക് ര​ണ്ടു നീ​തി എ​ന്ന് ചു​രു​ക്കം.

യോഗത്തിലെ മ​റ്റൊ​രു സു​പ്ര​ധാ​ന അ​ജ​ൻഡ സം​ഘ​ട​നാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ൽ​കി​യ അ​ഭി​മു​ഖത്തിലെ വിവാദ പ​രാ​മ​ർ​ശവും ന​ടി പാ​ർ​വ​തി​യു​ടെ രാ​ജിയു​മാ​ണ്. ഈ ​വി​ഷ​യ​ത്തി​ൽ ഒ​രു വി​ശ​ദീ​ക​ര​ണ​വും ചോ​ദി​ക്കാ​തെ ന​ടിയു​ടെ രാ​ജി സ്വീ​ക​രി​ക്കു​ക​യും ചെ​യ്ത​പ്പോ​ൾ അ​ത് "ഇ​ര​ട്ടത്താപ്പി’​ന്‍റെ "അ​മ്മ’​യു​ടെ മ​റ്റൊ​രു മു​ഖ​മാ​യ് മാ​റി എ​ന്ന വി​മ​ർ​ശ​ന​ത്തി​നും ബ​ലം കൂ​ടി.

ഇ​വി​ടെ ന​ട​ൻ ബാ​ബു​രാ​ജി​ന്‍റെ പു​നഃ​പ​രി​ശോ​ധ​ന ആ​രും ഗൗ​നി​ക്കാ​തെ ത​ള്ളി. സം​സ്ഥാ​ന,ദേ​ശീ​യ,അ​ന്ത​ർ ദേ​ശീ​യ ത​ല​ത്തി​ൽ മി​ക​ച്ച അം​ഗീ​കാ​ര​ങ്ങ​ൾ നേ​ടി​യ ന​ടി ന​മ്മു​ടെ താ​രസം​ഘ​ട​ന​യി​ൽ അം​ഗമ​ല്ലാ​തി​രി​ക്കു​ന്ന​ത് എ​ന്തി​ന്‍റെ പേ​രി​ൽ എ​ന്ന് കാ​ലം ചോ​ദി​ക്കു​മ്പോ​ൾ "അ​മ്മ ’ത​ന്നെ മ​റു​പ​ടി പ​റ​യെ​ട്ടെ..

അ​മ്മ എ​ടു​ത്തുചാ​ടി തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കേ​ണ്ട അ​വ​ശ്യമി​ല്ലെ​ന്നും, സം​ഘ​ട​ന​യു​ടെ പ​ല തീ​രു​മാ​ന​ങ്ങ​ളും വി​വാ​ദ​വും പി​ന്നീ​ട് തി​രു​ത്തു​ക​യും ചെ​യ്യേ​ണ്ടി വ​ന്നു എ​ന്ന സു​രേ​ഷ് ഗോ​പിയു​ടെ ഈ ​വി​ഷ​യ​ത്തോ​ടു​ള്ള പ്രതി​ക​ര​ണം ഇ​നി​യും പ​ഠി​ക്കാ​ത്ത​വ​ർ​ക്കു​ള്ള സൂ​ച​ന​യാ​ണ്. സ​മാ​ന രീ​തി​യി​ൽ ത​ന്നെ​യാ​ണ് ന​ട​ൻ ദേ​വ​നും പ്രീ​തി​ക​രി​ച്ച​ത്.

യോ​ഗശേ​ഷം മാ​ധ്യ​മ​ങ്ങ​ളെ കാ​ണാ​ൻ ത​യാ​റാ​കാ​തെ വാ​ർ​ത്താക്കുറി​പ്പി​റ​ക്കി​യു​ള്ള ഭാ​ര​വാ​ഹി​ക​ളു​ടെ ഓ​ടി​പ്പോ​ക്ക് ത​ന്നെ​യാ​ണ് സ​ത്യ​ത്തി​ൽ സ്വ​യം വി​ന​യാ​യ​ത്. യോ​ഗശേ​ഷം തീ​രു​മാ​ന​ങ്ങ​ൾ നി​ങ്ങ​ളോ​ട് മു​ഖ്യഭാ​ര​വാ​ഹി​ക​ൾ സം​സാ​രി​ക്കു​മെ​ന്നാ​ണ് മാ​ധ്യ​മ​ങ്ങ​ളോ​ട് നേ​ര​ത്തെ സിദ്ദി​ഖ് പ​റ​ഞ്ഞി​രു​ന്ന​ത്. സി​ദ്ദിഖിന്‍റെ വാ​ക്കു​ക​ൾ​ക്ക് ഒ​രു വി​ല​യും കൊ​ടു​ത്തി​ല്ല.​ ഇ​ത് അ​മ്മ​യെ പോ​ലു​ള്ള സി​നി​മയെ​ന്ന ജ​ന​കീ​യ ക​ല​യു​ടെ ഒ​രു പ്ര​ബ​ല സം​ഘ​ട​ന​ക്ക് യോ​ജി​ച്ച​ത​ല്ല. സി​നി​മ കാ​ണാ​ൻ മാ​ത്ര​മ​ല്ല, സി​നി​മാ​ക്കാ​രെ അ​റി​യാ​നും ജ​ന​ത്തി​ന് അ​വ​കാ​ശ​മു​ണ്ട്. അ​വ​രി​ലേ​ക്ക് വാ​ർ​ത്ത എ​ത്തി​ക്കു​ക എ​ന്ന​ത് മാ​ധ്യ​മ ധ​ർ​മ​വും.

എ​ന്താ​യാ​ലും അ​മ്മ ഒ​രു രാ​ഷ്ട്രീ​യ സം​ഘ​ട​ന​യ​ല്ല. എ​ന്നാ​ൽ സം​ഘ​ട​ന​ക്ക​ക​ത്ത് രാ​ഷ്ട്രീ​യ നി​ല​പാ​ടു​ക​ളും അ​തി​ന്‍റെ ചേ​രിതി​രി​വും പ്ര​ക​ട​മാ​യി വ​രു​ന്നു എ​ന്ന​തി​ന്‍റെ തെ​ളി​വ് കൊ​ച്ചി ഹോ​ളി​ഡേ സം​ഭ​വ​ങ്ങ​ൾ ത​ന്നെ​യാ​ണ്. ​നീ​തി​യു​ടെ പ​ക്ഷ​വും വി​ഷ​യ​ങ്ങ​ളി​ലെ നി​ല​പാ​ടി​ല്ലാ​ത്ത കാ​ഴ്ച​പ്പാ​ടും തി​രി​ച്ച​റി​യു​ന്നി​ട​ത്താ​ണ് ഏ​തൊരു സം​ഘ​ട​നയു​ടെ​യും വി​ജ​യം.

പ്രേം​ടി.​നാ​ഥ്