തിരുവനന്തപുരം: ചൊവ്വാഴ്ച ഹോട്ടലുകളും റസ്റ്ററന്റുകളും പ്രവർത്തനമാരംഭി ക്കുന്പോൾ ഓരോ ഉപയോഗ ശേഷവും ഗ്ലാസും പാത്രവും സോപ്പ് ഉപയോഗിച്ചും വൃത്തിയാക്കണമെന്ന് ഉത്തരവ്.
സോപ്പ് ഉപയോഗിച്ചു വൃത്തിയാക്കിയ ശേഷം ചൂടുവെള്ളം ഒഴിച്ചു കഴുകിക്കഴിഞ്ഞു മാത്രമേ അടുത്തയാൾക്കു നൽകാവുവെന്നും ഹോട്ടലുകൾ തുറക്കുമ്പോഴുള്ള ഇളവുകളുമായി ബന്ധപ്പെട്ട സംസ്ഥാന സ൪ക്കാ൪ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
കഴിഞ്ഞ ദിവസം ഇളവുകൾ വ്യക്തമാക്കിയപ്പോൾ ഗ്ലാസും പാത്രവും ചൂടുവെള്ളം ഒഴിച്ചു വൃത്തിയാക്കണമെന്നായിരുന്നു പറഞ്ഞത്. പരമാവധി ഡിസ്പൊസിബിൾ പ്ലേറ്റും ഗ്ലാസുമാകാം. ഓരോ ദിവസവും വേസ്റ്റ് നശിപ്പിക്കണം. ഇടവേളകളിൽ കൈകഴുകുന്ന സ്ഥലവും വാഷ് റൂമും അണുവിമുക്തമാക്കണം. ഓരോ ഉപഭോക്താവും പോകുമ്പോൾ മേശയും വൃത്തിയാക്കണം. പൊതുവായുള്ള ടൗവൽ ഉപയോഗിക്കാൻ പാടില്ല. ടിഷ്യു പേപ്പർ ആകാം.
ഉപയോഗ ശേഷം ഇവ നശിപ്പിക്കണം. സീറ്റിംഗ് കപ്പാസിറ്റിയുടെ 50 ശതമാനം പേരെയാണ് സാമൂഹിക അകലം പാലിച്ച് അകത്തിരുത്തി ഭക്ഷണം നൽകാൻ അനുമതിയുള്ളതെന്നും ഉത്തരവിൽ പറയുന്നു.