തിരുവനന്തപുരം:കൂടുതൽ കോവിഡ് കേസുകൾ സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ പോലീസ് സ്റ്റേഷനുകളിൽ പരാതികൾ ഓണ്‍ലൈൻ ആയി സ്വീകരിക്കുന്നതിനു പ്രാധാന്യം നൽകണമെന്നു പോലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഓണ്‍ലൈനിൽ കിട്ടുന്ന പരാതികൾക്ക് എത്രയും വേഗം തീർപ്പുകൽപ്പിക്കും. പരാതിക്കാർക്കു ഡിജിറ്റൽ മാർഗങ്ങളിലൂടെ മറുപടി നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.
ട്രെയിനുകളിൽ റെയിൽവേ സ്റ്റേഷനുകളിൽ എത്തുന്നവർക്കു വീടുകളിലേക്കുള്ള യാത്രാസൗകര്യം ലഭിക്കുന്നില്ലെന്നു പരാതി ഉയർന്നിട്ടുണ്ട്. ഇതു പരിഹരിക്കുന്നതിന് ജില്ലാ ഭരണകൂടത്തെ സഹായിക്കാനും ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാനും ശ്രമിക്കും. വിമാനത്താവളങ്ങളിൽ എത്തുന്നവർ ബസുകളിൽ കയറിയിരുന്നശേഷം അടുത്ത വിമാനത്തിൽ എത്തുന്നവർക്കായി ബസുകൾ മണിക്കൂറുകളോളം കാത്തുകിടക്കുന്ന സാഹചര്യങ്ങൾ ഒഴിവാക്കണം. നിർമാണ സാമഗ്രികളുടെ വില യാതൊരു അടിസ്ഥാനവുമില്ലാതെ ചില കടക്കാർ വർധിപ്പിക്കുന്നുണ്ട്. ഇതു തടയാൻ ജില്ലാ ഭരണകൂടവുമായി ചേർന്നു നടപടി സ്വീകരിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി നിർദേശിച്ചു.