പ ത്തനംതിട്ട: പമ്പ ത്രിവേണിയില്‍ നദിയില്‍നിന്നു നീക്കുന്ന മണല്‍ വില്ക്കാന് ഉദ്ദേശിച്ചിരുന്നില്ലെന്നു സര്‍ക്കാര്‍ ഹരിത ട്രൈബ്യൂണലിനെ അറിയിക്കും. വനംവകുപ്പ് എതിര്‍പ്പ് മറികടന്നു പമ്പയിലെ മണല്‍ നീക്കം ചെയ്യുന്നതു സംബന്ധിച്ച് ദേശീയ ഹരിത ട്രിബ്യൂണല്‍ സംസ്ഥാന സര്‍ക്കാരിനോടു വിശദീകരണം തേടിയിരുന്നു.
2018ലെ മഹാപ്രളയത്തില്‍ പമ്പയില്‍ അടിഞ്ഞുകൂടിയ മണ്ണും ചെളിയും മണലും നീക്കേണ്ടതു വെള്ളപ്പൊക്കം തടയാന്‍ അത്യന്താപേക്ഷിതമാണെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ദുരന്തനിവാരണ നിയമം അനുസരിച്ചുള്ള പ്രവര്‍ത്തനമാണ് ഇതിലൂടെ നടന്നതെന്നും ട്രിബ്യൂണലിനെ അറിയിക്കും. മണല്‍ വനമേഖലയില്‍നിന്നു പുറത്തേക്കു കൊണ്ടുപോകാനും വില്‍ക്കാനും ഉദ്ദേശിച്ചിരുന്നില്ലെന്നും വ്യക്തമാക്കും.