കൊച്ചി: മധ്യപ്രദേശിലെ മന്‍സോറില്‍ ആറു കര്‍ഷകരെ വെടിവച്ചു കൊലപ്പെടുത്തിയതിന്റെ സ്മരണയ്ക്കായി സ്വതന്ത്ര കര്‍ഷകപ്രസ്ഥാനങ്ങളുടെ ഐക്യവേദിയായ രാഷ്ട്രീ യ കിസാന്‍ മഹാസംഘ് ദേശീയ കര്‍ഷക സംരക്ഷണദിനം ആചരിച്ചു. രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ കര്‍ഷക ഉപവാസവും അനുസ്മരണ സമ്മേളനവും നടന്നു. സംസ്ഥാനത്തും വിവിധ കര്‍ഷകസംഘടനകളുടെ ആഭിമുഖ്യത്തില്‍ അനുസ്മരണ ചടങ്ങുകള്‍ സംഘടിപ്പിച്ചു. സംസ്ഥാനതല കര്‍ഷകനേതൃ വെബ് കോണ്‍ഫറന്‍സും നടന്നു.
നിയമങ്ങളും അധികാരങ്ങളുംകൊണ്ടു കര്‍ഷകനെ കൂച്ചുവിലങ്ങിട്ടു ഭക്ഷ്യസുരക്ഷാപദ്ധതികള്‍ പ്രഖ്യാപിക്കുന്നതില്‍ അര്‍ഥമില്ലെന്നു സമ്മേളനം ഉദ്ഘാടനംചെയ്തു സംസ്ഥാന ചെയര്മാന് ഷെവ. അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. രാഷ്ട്രീയ നേതൃത്വങ്ങളും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും നടത്തുന്ന കര്‍ഷകദ്രോഹത്തിന് അറുതിവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ കോ-ഓര്‍ഡിനേറ്റര്‍ കെ.വി. ബിജു അധ്യക്ഷത വഹിച്ചു.