കണ്ണൂർ: പമ്പയിൽനടന്ന മണൽക്കൊള്ളയിൽ മുഖ്യമന്ത്രിയുടെ അറിവും സമ്മതവും ഉണ്ടായിട്ടുണ്ടെന്ന് കെ. സുധാകരൻ എംപി. കണ്ണൂർ ഡിസിസി ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂരിൽ തുടങ്ങിയ മണൽക്കൊള്ള പമ്പവരെ എത്തിയിരിക്കുകയാണ്. ഇത് എൽഡിഎഫിന്റെ സ്വപ്ന പദ്ധതിയാണ്. മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടുള്ള കൊള്ളയാണിതെന്നും അദ്ദേഹം പറഞ്ഞു.