കൊച്ചി: എഴുത്ത് മാസികയും ലൊയോള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ആൻഡ് ഇന്റര്‍നാഷണല്‍ റിലേഷന്‍സും കലാലയ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ചെറുകഥാ മത്സരത്തില്‍ രാഹുല്‍ മണപ്പാട്ട് രചിച്ച ‘ചാവുതൊടല്’ ഒന്നാം സ്ഥാനം നേടി. പി. അമല്‍രാജിന്റെ ‘നൊയിച്ചി’ രണ്ടാം സ്ഥാനവും ഡാനിയ ജോസിന്റെ ‘ദൈവത്തിനു കൂട്ടിരുന്നൊരു അപ്പൂപ്പന്താടി’മൂന്നാം സ്ഥാനവും കരസ്ഥമാക്കി. എ. ശഹനയുടെ ‘പ്രണയവേവ്’ പ്രത്യേക സമ്മാനം നേടി. ജോണ്‍പോള്‍, വൈക്കം മുരളി, ഡോ. മിനി ആലിസ് എന്നിവരടങ്ങുന്ന ജൂറിയാണ് വിജയികളെ തെരഞ്ഞെടുത്തത്.