തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിനു മാതൃകാ പ്രവർത്തനം കാഴ്ചവച്ച കോട്ടയം അതിരൂപതയ്ക്കു മുഖ്യമന്ത്രിയുടെ പ്രശംസ. പ്രവാസികൾക്കു ക്വാറന്റൈൻ വാസസ്ഥലമൊരുക്കാനായി ബാത്ത് അറ്റാച്ച്ഡ് റൂമുകളോടു കൂടിയ നാലു സ്ഥാപനങ്ങൾ വിട്ടു നൽകി.
രണ്ടു കോടിയിൽപരം രൂപ കൊറോണ പ്രതിരോധനത്തിനും സാമൂഹ്യശാക്തീകരണത്തിനും കൃഷി പ്രോത്സാഹനത്തിനും ഭക്ഷ്യസുരക്ഷ പ്രവർത്തനങ്ങൾക്കും വിനിയോഗിച്ചതായി ആർച്ച്ബിഷപ് മാർ മൂലക്കാട്ട് അറിയിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു.