ചേർത്തല: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ നവമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പ്രചാരണം നടത്തിയതിനു മൂന്നു പേർ അറസ്റ്റിൽ. രണ്ട് മൊബൈൽ ഫോണുകളും പോലീസ് പിടിച്ചെടുത്തു. കൊല്ലം ഹിൻഡാസ് മോട്ടേഴ്സ് ഉടമ കിളികൊല്ലൂർ കാവുവിള പടിഞ്ഞാറ്റതിൽ ബിജുദേവരാജൻ (ഹിൻഡാസ് ബിജു -46), കാവനാട് സുമാനിവാസിൽ പ്രതാപ് (51), കടപ്പാക്കട അന്പാടിയിൽ വിനോദ്(48) എന്നിവരാണ് പിടിയിലായത്.
ബിജു, പ്രതാപ് എന്നിവരിൽനിന്നു പിടിച്ചെടുത്ത ഫോണുകൾ കോടതിയിൽ ഹാജരാക്കിയ ശേഷം സൈബർ സെല്ലിനു കൈമാറുമെന്നു പോലീസ് പറഞ്ഞു.
എസ്എൻഡിപി യോഗം ചേർത്തല യൂണിയൻ കൗണ്‍സിലർ ബിജുദാസ് ജില്ലാ പോലീസ് മേധാവിക്കു നൽകിയ പരാതിയെത്തുടർന്നു പൂച്ചാക്കൽ സിഐ പി. ശ്രീകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.