അഞ്ചല്‍: അഞ്ചല്‍ ഏറം വിഷു വെള്ളിശേരില്‍ വീട്ടില്‍ ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട മുഖ്യപ്രതിയും ഉത്രയുടെ ഭര്‍ത്താവുമായ സൂരജിന്റെ അമ്മ രേണുക, സഹോദരി സൂര്യ എന്നിവരെ ക്രൈംബ്രാഞ്ച് സംഘം ഇന്നലെ വീണ്ടും ചോദ്യം ചെയ്തു.
കൊട്ടാരക്കര റൂറല്‍ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. ഉച്ചയ്ക്ക് പന്ത്രണ്ടോടെ എത്തിയ രേണുകയെയും സൂര്യയെയും രാത്രി ഒന്പതുവരെ ചോദ്യം ചെയ്തു. തുടര്‍ന്ന് വരും ദിവസങ്ങളില്‍ അറിയിക്കുന്ന മുറയ്ക്ക് ഹാജരാകണമെന്നു നിര്‍ദേശം നല്കി വിട്ടയച്ചു.
ഇരുവര്‍ക്കും ഗൂഢാലോചന, ഗാര്‍ഹിക പീഡനം എന്നിവയില്‍ പങ്കുണ്ടോ എന്നതാണ് പ്രധാനമായും ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. വീണ്ടും കസ്റ്റഡിയില്‍ വിട്ടുകിട്ടിയ ഒന്നാം പ്രതി സൂരജ്, രണ്ടാം പ്രതി സുരേഷ്, മൂന്നാം പ്രതിയും സൂരജിന്റെ പിതാവുമായ സുരേന്ദ്രന് എന്നിവരെ ഇന്നലെയും ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.